Tuesday, 8 October 2024

കാര്യകാരണ ബന്ധം

ഹിജ്‌റ 300 കളിൽ ജീവിച്ച ഇമാം മാതുരീദി اياك نعبد واياك نستعين വിശദീകരണമായി പറയുന്നു 👇👇 അത് പ്രകാരം സൃഷ്ടിയിൽ നിന്ന് പ്രതീക്ഷയും ഭയവും ആവശ്യങ്ങളും എല്ലാം മുറിക്കലാണ്. എന്നിട്ട് അത് അല്ലാഹുവിലേക്ക് തിരിക്കലാണ് ഇക്കാരണത്താൽ ഒരു മുഅ്മിൻ യഥാർത്ഥത്തിൽ പരീക്ഷണങ്ങളിൽ ഒരു പരീക്ഷണം അവനിലേക്ക് മറ്റൊരാളുടെ കൈകൾ മുഖേന എത്തുക എന്നത് അല്ലാഹു ഉണ്ടാക്കിയ ഒരു കാരണത്തിന്റെ അടിസ്ഥാനത്തിൽ അല്ലാതെ അവൻ പ്രതീക്ഷിക്കുകയില്ല മറ്റൊരാളിലേക്ക് അവൻ ആവശ്യങ്ങൾ ഉയർത്തുകയില്ല, അവൻ ഭയപ്പെടുകയുമില്ല, അതുകൊണ്ട് അല്ലാഹു വച്ച കാരണത്തിന്റെ അടിസ്ഥാനത്തിൽ അവൻ ഭയപ്പെടുന്നു, അല്ലെങ്കിൽ പ്രതീക്ഷിക്കുന്നു, അല്ലാത്ത രൂപത്തിൽ (അവൻ വെക്കാത്ത കാരണത്തിന്റെ അടിസ്ഥാനത്തിൽ) ആണ് എങ്കിൽ അവൻ വഴി പിഴച്ചവരിൽ (മുശ്രികായ ക്രിസ്ത്യാനികളിൽ) പെട്ടു പോയിരിക്കുന്നു! *ഇതു തന്നെയാണ് സലഫികൾ പറയുന്ന കാര്യകാരണ ബന്ധം!!* വിശ്വാസ കാര്യത്തിൽ താങ്കൾ അശ്അരീ, മാതുരീദി അഖീദ സ്വീകരിക്കുന്നുമുണ്ടല്ലോ!

Friday, 27 September 2024

ഖബർ പൂജക്കെതിരെ ഇബ്നു ഹജർ

ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി നഫീസത്തുൽ മിസ്റിയ്യയുടെ ഖബറിങ്കൽ സിയാറത്തിന്റെ പേരിൽ ജനങ്ങൾ ചെയ്തു കൂട്ടുന്ന ശിർക്കൻ ആചാരങ്ങളെ കുറിച്ച് ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി പറയുന്നത് കാണുക ഇബാറത് قال ابن حجر:— (عن زيارة قبر نفيسة المصرية) ‏‎وما زال قبرُها مقصودًا بالزيارة والتبرك به، حتى اشتهر عَنْ نقل بعض العلماء أن المصريين كانوا يُسَمونَ الدعاء عندها الترياقَ المجرَّبَ! وقد غلا في ذلك بعضُ العوامِّ، بل كلهم، حتى إن بعضهم يقع في الكفر وهو لا يشعُرُ، واللَّه المستعان. ‏‎الجواهر والدرر في ترجمة شيخ الإسلام ابن حجر ٢/‏٩٤٩ — السخاوي، شمس الدين (ت ٩٠٢)