Wednesday, 6 December 2023
നബിമാരുടെ ഹഖ് ജാഹ് കൊണ്ട് തവസ്സുൽ
ഫാത്തിമ ബിന്ത് അസദ് [റ]യുടെ പേരില്‍ ഉള്ള കള്ളക്കഥ
മുസ്ലിയാക്കന്മാര്‍ അവരുടെ മദ്രസകളില്‍ കൊച്ചു കുട്ടികളില്‍ വരെ ശിര്‍ക്കന്‍ ആശയം കുത്തിവെക്കാന്‍ പഠിപ്പിക്കുന്ന ഒരു കഥയാണിത് ...
നബി(സ)യുടെ പോറ്റുമ്മയും അലി(റ)വിന്റെ മാതാവുമായ ഫാത്വിമ ബിന്‍ത് അസദ്(റ) മരണമടഞ്ഞ ശേഷം മഹതിക്കു വേണ്ടി നബി(സ) പ്രാര്‍ത്ഥിച്ച കൂട്ടത്തില്‍ ഇങ്ങനെയുണ്ടായിരുന്നു: ”അല്ലാഹുവേ, നിന്റെ പ്രവാചകനായ എന്റെയും എനിക്കു മുമ്പ് കഴിഞ്ഞു പോയ നബിമാരുടെയും ഹഖ്‌കൊണ്ട് എന്റെ മാതാവിനുശേഷം എന്നെ വളര്‍ത്തിയ എന്റെ വളര്‍ത്തുമ്മയുടെ പാപങ്ങള്‍ നീ പൊറുക്കുകയും അവരുടെ ഖബ്‌റിനെ വിശാലമാക്കുകയും ചെയ്യേണമേ.....................…” ഇതാണ് ആ റിപ്പോര്‍ട്ട് ....
സുപ്രസിദ്ധ ഹദീസ് വിശദീകരണ ഗ്രന്ഥമായ ഇമാം ഹൈസമിയുടെ മജ് മഉ സ്സവാഇദ് ല്‍ ഈ കഥ വിവരിച്ചു കൊണ്ട് പറയുന്നത് കാണുക :
مجمع الزوائد ومنبع الفوائد» كتاب المناقب» باب مناقب فاطمة بنت أسد أم علي بن أبي طالب رضي الله عنها
15399 - وَعَنْ أَنَسِ بْنِ مَالِكٍ قَالَ : لَمَّا مَاتَتْ فَاطِمَةُ بِنْتُ أَسَدِ بْنِ هَاشِمٍ أُمُّ عَلِيٍّ - رَضِيَ اللَّهُ عَنْهُمَا - دَخَلَ عَلَيْهَا رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَجَلَسَ عِنْدَ رَأْسِهَا ، فَقَالَ : " رَحِمَكِ اللَّهُ يَا أُمِّي ، كُنْتِ أُمِّي بَعْدَ أُمِّي ، تَجُوعِينَ وَتُشْبِعِينِي ، وَتَعْرَيْنَ وَتَكْسِينِي ، وَتَمْنَعِينَ نَفْسَكِ طَيِّبًا وَتُطْعِمِينِي ، تُرِيدِينَ بِذَلِكَ وَجْهَ اللَّهِ وَالدَّارَ الْآخِرَةَ " . ثُمَّ أَمَرَ أَنْ تُغَسَّلَ ثَلَاثًا ، فَلَمَّا بَلَغَ الْمَاءَ الَّذِي فِيهِ الْكَافُورُ سَكَبَهُ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِيَدِهِ ، ثُمَّ خَلَعَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَمِيصَهُ فَأَلْبَسُهَا إِيَّاهُ ، وَكَفَّنَهَا بِبُرْدٍ فَوْقَهُ ، ثُمَّ دَعَا رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أُسَامَةَ بْنَ زَيْدٍ ، وَأَبَا أَيُّوبَ الْأَنْصَارِيَّ ، وَعُمَرَ بْنَ الْخَطَّابِ ، وَغُلَامًا أَسْوَدَ يَحْفِرُونَ ، فَحَفَرُوا قَبْرَهَا ، فَلَمَّا بَلَغُوا اللَّحْدَ حَفْرَهُ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِيَدِهِ ، وَأَخْرَجَ تُرَابَهُ بِيَدِهِ ، فَلَمَّا فَرَغَ دَخَلَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَاضْطَجَعَ فِيهِ ، فَقَالَ : " اللَّهُ الَّذِي يُحْيِي وَيُمِيتُ ، وَهُوَ حَيٌّ لَا يَمُوتُ ، اغْفِرْ لِأُمِّي فَاطِمَةَ بِنْتِ أَسَدٍ ، وَلَقِّنْهَا حُجَّتَهَا ، وَوَسِّعْ عَلَيْهَا مُدْخَلَهَا بِحَقِّ نَبِيِّكَ وَالْأَنْبِيَاءِ الَّذِينَ مِنْ قَبْلِي ; فَإِنَّكَ أَرْحَمُ الرَّاحِمِينَ " . وَكَبَّرَ عَلَيْهَا أَرْبَعًا ، وَأَدْخَلُوهَا اللَّحْدَ هُوَ ، وَالْعَبَّاسُ ، وَأَبُو بَكْرٍ الصَّدِيقُ رَضِيَ اللَّهُ عَنْهُمْ - .
رَوَاهُ الطَّبَرَانِيُّ فِي الْكَبِيرِ وَالْأَوْسَطِ ، وَفِيهِ رَوْحُ بْنُ صَلَاحٍ ، وَثَّقَهُ ابْنُ حِبَّانَ وَالْحَاكِمُ ، وَفِيهِ ضَعْفٌ ، وَبَقِيَّةُ رِجَالِهِ رِجَالُ الصَّحِيحِ .
ഇൗ ഹദീസിന്റെ വസ്തുത എന്താണ്..? ഇത് സ്വഹീഹായ റിപ്പോര്‍ട്ട് അല്ല ...
ഈ റിപ്പോര്‍ട്ട് ദുര്‍ബലമാണ്. തെളിവിനു പറ്റുകയില്ല. ഇതിന്റെ പരമ്പരയിലുള്ള റൗഹുബ്‌നുസ്വലാഹ് ദുര്‍ബലനാണെന്ന് ഒന്നിലധികം പണ്‌ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. മുകളില്‍ കൊടുത്ത ഹൈതമിയുടെ മജ്‌മഉസ്സവാഇദില്‍ ഇയാള്‍ ദുര്‍ബലനാണെന്ന് പറഞ്ഞിട്ടുള്ളത് കാണുക . ഇബ്‌നു അദിയ്യ്, ദാറക്വുത്വ്‌നീ, ഇബ്‌നുയൂനുസ്, ഇബ്‌നുമാഇല തുടങ്ങിയവരും ഇയാളുടെ ദുര്‍ബലത എടുത്തുകാട്ടിയിട്ടുണ്ട്.
പൂർണ രൂപം
”അനസ് (റ) പറയുന്നു: അലി(റ)യുടെ മാതാവായ ഫാത്തിമ ബിന്ത് അസദ് ബ്നു ഹാശിം മരണപ്പെട്ടപ്പോള്‍ പ്രവാചകന്‍ അവരുടെ അടുത്തേക്ക് പ്രവേശിച്ചു. അവരുടെ (മൃതദേഹത്തിന്റെ) തല ഭാഗത്ത് അദ്ദേഹം ഇരുന്നു. എന്നിട്ടവിടുന്ന് പറഞ്ഞു: എന്റെ ഉമ്മാ, നിങ്ങള്‍ക്ക് അല്ലാഹു കാരുണ്യം നല്‍കട്ടെ. നിങ്ങള്‍ എന്റെ ഉമ്മക്കു ശേഷം എന്റെ ഉമ്മയായിരുന്നു. നിങ്ങള്‍ വിശപ്പു സഹിക്കുകയും എന്നെ ഭക്ഷണം ഊട്ടുകയും ചെയ്തിരുന്നു. നിങ്ങള്‍ക്ക് വസ്ത്രമില്ലാതിരുന്നിട്ടും എനിക്കു വസ്ത്രം നല്‍കിയിരുന്നു. വിശിഷ്ടമായ ഭക്ഷണങ്ങള്‍ നിങ്ങളെന്നെ ഊട്ടുകയും നിങ്ങള്‍ക്കത് സ്വയം നിഷേധിക്കുകയും ചെയ്തിരുന്നു. അതു മൂലം നിങ്ങള്‍ ഉദ്ദേശിച്ചിരുന്നത് അല്ലാഹുവിന്റെ പ്രീതിയും പരലോക മോക്ഷവുമായിരുന്നു. ശേഷം അവരുടെ മയ്യിത്ത് കുളിപ്പിക്കുവാന്‍ പ്രവാചകന്‍ കല്‍പ്പിച്ചു. മൂന്നുവട്ടം കഴുകുന്ന രീതിയിലാകണമെന്ന് നിര്‍ദ്ദേശിച്ചു. കര്‍പൂരം കലര്‍ത്തിയ വെള്ളമെത്തിയപ്പോള്‍ പ്രവാചകന്‍ തന്റെ കൈ കൊണ്ട് അതവരുടെ മേല്‍ ഒഴിച്ചു. ശേഷം പ്രവാചകന്‍ തന്റെ മേല്‍കുപ്പായം ഊരി. എന്നിട്ട് അവരുടെ വസ്ത്രത്തിന്റെ മുകളില്‍ പ്രവാചകന്‍ തന്റെ വസ്ത്രം കഫന്‍ ചെയ്തു. എന്നിട്ട് നബി (സ്വ) ഉസാമത്ത് ബ്നു സൈദ്, അബൂഅയ്യൂബുല്‍ അന്‍സാരി, ഉമ്മറിബ്നുല്‍ ഖത്താബ് എന്ന മൂന്നുപേരെ വിളിച്ചു. അവരുടെ കൂടെ കറുത്ത ഒരു ബാലനുമുണ്ടായിരുന്നു. എന്നിട്ടവരോട് കുഴി കുഴിക്കാന്‍ പറഞ്ഞു. അങ്ങനെ അവരുടെ ഖബ്ര്‍ അവര്‍ കുഴിച്ചു. അങ്ങനെ ലഹ്ദ് എത്തിയപ്പോള്‍ പ്രവാചകന്‍ തന്റെ കൈ കൊണ്ട് ലഹ്ദ് കുഴിച്ചു. എന്നിട്ടാ ലഹ്ദിന്റെ മണ്ണ് പ്രവാചകന്‍ തന്നെ തന്റെ കൈ കൊണ്ട് പുറത്തെടുത്തു. ശേഷം അതില്‍ നിന്നും വിരമിച്ചപ്പോള്‍ പ്രവാചകന്‍ ആ ലഹ്ദിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു. എന്നിട്ടവിടെ കിടന്നു. എന്നിട്ട് പ്രവാചകന്‍ പ്രാർത്ഥിച്ചു: ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന, ഒരിക്കലും മരിക്കാത്ത എന്നെന്നും ജീവിച്ചിരിക്കുന്നവനായ അല്ലാഹുവേ, എന്റെ ഉമ്മയായ ഫാത്തിമ ബിന്‍ത് അസദിന് നീ പൊറുത്തു കൊടുക്കേണമേ, അവര്‍ക്കനുകൂലമായ പ്രമാണങ്ങള്‍ നീ അവര്‍ക്ക് നല്‍കേണമേ, അവരുടെ പ്രവേശന സ്ഥാനം നീ വിശാലമാക്കേണമേ, നിന്റെ നബിയുടെയും എനിക്കു മുമ്പുള്ള നിന്റെ മറ്റു പ്രവാചകന്മാരുടെയും അവകാശം കൊണ്ട് ഞാന്‍ ചോദിക്കുന്നു. തീര്‍ച്ചയായും നീ കാരുണ്യവാന്മാരില്‍ അങ്ങേയറ്റം കാരുണ്യവാനാണ്. ശേഷം പ്രവാചകന്‍ നാല് തവണ തക്ബീര്‍ ചൊല്ലി (മയ്യിത്ത് നമസ്‌കരിച്ചു) ശേഷം അവരെ (ഫാത്തിമ ബിന്‍ത് അസദിന്റെ മൃതദേഹം) നബി(സ്വ)യും അബ്ബാസും അബൂബഖറും ചേര്‍ന്ന് (റ)ഖബ്‌റിലേക്ക് പ്രവേശിപ്പിച്ചു.” (ത്വബ്റാനി, അല്‍ കബീര്‍: 24/351, അല്‍ ഹില്‍യ: അബൂ നുഐം: 3/121
അഞ്ചു പരമ്പരകളിലൂടെയാണ് ഈ സംഭവം ഉദ്ധരിക്കപ്പെട്ടിരിക്കുന്നത്.
........
ഹദീഥിന്റെ ന്യൂനതകള്‍:
*********************
അഞ്ചു പരമ്പരകളിലൂടെയാണ് ഈ സംഭവം ഉദ്ധരിക്കപ്പെട്ടിരിക്കുന്നത്.
ഈ റിപ്പോർട്ട് കൾ മുഴുവനും ദുർബലമാണെന്ന് തെളിവ് സഹിതം മഹാൻമാരായ ഇമാമീങ്ങൾ അവരുടെ കിതാബ്കളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.. ഇസ്ലാമിൽ സ്വീകാര്യയോഗ്യമായ ഹദീഥുകള്‍ക്ക് മാത്രമാണ് പ്രമാണം.ഇത് പോലുള്ള ദുർബലമായകകൾ മുസ്ലികൾ പ്രമാണമായി സ്വീകരിക്കാന്‍ പാടുള്ളതല്ല.
1. (ത്വബ്റാനി: അല്‍കബീര്‍: 24/351, അല്‍ ഹില്‍യ: അബൂ നുഐം: 3/121)
നിവേദക പരമ്പര: അഹ്‌മദിബ്നു ഹമ്മാദ് അസ്സഗ്ബയില്‍ നിന്ന് – റൗഹിബ്നു സ്വലാഹ് നമ്മോട് പറഞ്ഞു – സുഫ്‌യാനു സൗരി നമ്മോട് പറഞ്ഞു – ആസ്വിം അല്‍ അഹ്‌വലില്‍ നിന്ന് – അനസില്‍ നിന്ന്….
പരമ്പരയിലെ റൗഹിബ്നു സ്വലാഹ് ദുര്‍ബലനാണെന്ന് ഹദീഥ് പണ്ഡിതനായ ഇബ്നുഅദിയ്യ് വ്യക്തമാക്കിയിട്ടുണ്ട്. വളരെ ദുര്‍ബലമായ ഹദീഥുകള്‍ ഉദ്ധരിക്കാറുണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഇബ്നു മാകൂലാ പറയുന്നു: റൗഹിബ്നു സ്വലാഹിനെ ഹദീഥ് പണ്ഡിതന്മാര്‍ ദുര്‍ബലനായാണ് കാണുന്നത്. ഇബ്നു യൂനുസ് പറയുന്നു: വിശ്വസ്ഥരായ നിവേദകര്‍ക്കെതിരായി വളരെ ദുര്‍ബലമായ ഹദീഥുകള്‍ അയാള്‍ ഉദ്ധരിക്കാറുണ്ട്. ദാറകുത്നി പറഞ്ഞു: ഹദീഥിന്റെ വിഷയത്തില്‍ ദുര്‍ബലന്‍. (അസ്സികാത്ത്: ഇബ്നുഹിബ്ബാന്‍: 8/ 244, അല്‍ കാമില്‍: 3/1006, മീസാന്‍: 2/58, അല്ലിസാന്‍: 2/465466)
കൂടാതെ ദുര്‍ബലനായ റൗഹിബ്നു സ്വലാഹ് മാത്രമാണ് സുഫ്‌യാനു സൗരിയില്‍ നിന്നും ഈ കഥ ഉദ്ധരിക്കുന്നത് എന്നതും റൗഹിബ്നു സ്വലാഹ് ഈജിപ്റ്റുകാരനും സുഫ്യാനു സൗരി കൂഫക്കാരനുമായതിനാല്‍ റൗഹിബ്നു സ്വലാഹ്, സുഫ്‌യാനു സൗരിയില്‍ നിന്ന് ഇങ്ങനെയൊരു കഥ കേള്‍ക്കാന്‍ സാധ്യതയില്ല എന്നതും നിവേദക പരമ്പരയുടെ മറ്റു ന്യൂനതകളായി ഹദീഥ് പണ്ഡിതര്‍ സൂചിപ്പിക്കുന്നുണ്ട്. (മുകദ്ദിമ സ്വഹീഹു മുസ്‌ലിം: 1/7, അല്‍ അവ്‌സത്: ത്വബ്റാനി: 1/153, അല്‍ ഹില്‍യ: 3/121, സില്‍സിലത്തു ദഈഫ: 1/32, അസ്സികാത്ത്: 8/244)
2. (മജ്‌മഉ സവാഇദ്:9/257, അവ്സത്ത്: ത്വബ്റാനി)
നിവേദക പരമ്പര: സഅ്ദാന്‍ ഇബ്നുല്‍ വലീദില്‍ നിന്ന് – അത്വാഅ് ഇബ്നു അബീ റബാഹില്‍ നിന്ന് – ഇബ്നു അബ്ബാസ് പറഞ്ഞു….
നിവേദക പരമ്പരയിലെ സഅ്ദാന്‍ ഇബ്നുല്‍ വലീദ് ‘മജ്ഹൂല്‍’ (വ്യക്തിത്വമോ വിശ്വസ്ഥതയോ അറിയപ്പെടാത്ത വ്യക്തി) ആണ്. (മജ്‌മഉ സവാഇദ്: 9/257)
3. (താരീഖുല്‍ മദീന: ഇബ്നു ശബ്ബ: 1/124)
നിവേദക പരമ്പര: കാസിം ഇബ്നു മുഹമ്മദുല്‍ ഹാശിമി പറഞ്ഞു- അയാള്‍ തന്റെ പിതാമഹനില്‍ നിന്ന് – അയാള്‍ ജാബിറില്‍ നിന്ന്….
പരമ്പര വളരെ ദുര്‍ബലമാണ്. കാരണം കാസിം ഇബ്നു മുഹമ്മദുല്‍ ഹാശിമി ഹദീഥ് നിവേദനത്തില്‍ പരിഗണനീയനേയല്ല എന്ന് സര്‍വ്വ ഹദീഥ് പണ്ഡിതരും വ്യക്തമാക്കിയിട്ടുണ്ട്. അബൂ ഹാതിം പറഞ്ഞു: കാസിം ഇബ്നു മുഹമ്മദുല്‍ ഹാശിമി, ‘മത്റൂക്’ (കളവ് പറയുന്നവനായി ആരോപിതന്‍) ആകുന്നു.
ഇമാം അഹ്‌മദ് പറഞ്ഞു: അയാള്‍ ഹദീഥിന്റെ വിഷയത്തില്‍ ഒന്നുമല്ല. അബൂ സര്‍അ പറഞ്ഞു: വിശ്വസ്ഥരായ നിവേദകര്‍ക്കെതിരായി വളരെ ദുര്‍ബലമായ ഹദീഥുകള്‍ അയാള്‍ ഉദ്ധരിക്കാറുണ്ട്. (മീസാനുല്‍ ഇഅ്തിദാല്‍: 3/379)
4. (താരീഖുല്‍ മദീന: ഇബ്നു ശബ്ബ: 1/123)
നിവേദക പരമ്പര: അബ്ദുല്‍ അസീസ് ഇബ്നു മുഹമ്മദ് അദ്ദുറാവര്‍ദി- അയാള്‍ അബ്ദുല്ലാഹിബ്നു ജഅ്ഫറില്‍ നിന്ന് – അയാള്‍ അംറിബ്നു ദീനാറില്‍ നിന്ന് – അദ്ദേഹം മുഹമ്മദിബ്നു അലിയില്‍ നിന്ന്….
പരമ്പര ദുര്‍ബലം: അബ്ദുല്‍ അസീസ് ഇബ്നു മുഹമ്മദ് അദ്ദുറാവര്‍ദി ദുര്‍ബലനാണ്. ഹൃദ്യസ്ഥ ശേഷി കുറവായതിനാല്‍ ധാരാളം അബദ്ധങ്ങള്‍ ഉദ്ധരിക്കാറുണ്ടെന്ന് ഹദീഥ് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. (മീസാനുല്‍ ഇഅ്തിദാല്‍: 2/633634)
മാത്രമല്ല നിവേദക പരമ്പര ‘മുര്‍സല്‍’ ആകുന്നു അഥവാ പ്രവാചകനിലേക്കെത്താതെ കണ്ണി മുറിഞ്ഞതാകുന്നു. പ്രവാചക ശിഷ്യനല്ലാത്ത മുഹമ്മദുല്‍ ഹനഫിയ്യയാണ് കഥ പറയുന്നത്.
5. മുഹമ്മദിബ്നു ഉമറുബ്നു അലിയില്‍ നിന്ന് പരമ്പര മുറിഞ്ഞതാണ് മറ്റൊരു നിവേദനം. (ഉസ്ദുല്‍ ഗായ: 6/217)
നിവേദക പരമ്പര: ഇബ്നുല്‍ അസീറില്‍ നിന്ന്- അബ്ദുല്ലാഹിബ്നു മുഹമ്മദിബ്നു ഉമറുബ്നു അലി പിതാവില്‍ നിന്നും ഉദ്ധരിക്കുന്നു….
പരമ്പരയിലെ അബ്ദുല്ലാഹിബ്നു മുഹമ്മദിബ്നു ഉമറുബ്നു അലി തന്റെ പിതാമഹനായ അലിയില്‍ നിന്നും ഉദ്ധരിക്കുന്ന നിവേദനങ്ങളെല്ലാം പരമ്പര മുറിഞ്ഞവയാണെന്ന് ഹദീഥ് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. (അത്തക്‌രീബ്: ഇബ്നു ഹജര്‍: 6170). പിന്നെ എങ്ങനെ പ്രവാചകനില്‍ നിന്ന് അദ്ദേഹം നിവേദനം ചെയ്യും.?!
Subscribe to:
Posts (Atom)