📙📕📘📚📖📚📘📕📙
ഇമാം റാസിയുടെ കിതാബ് ലുള്ളത് കട്ട് മറച്ചു വെച്ച് മുസ്ലിം കളെ ശിർക്കിലേക്കും കുഫ്റിലേക്കും നയിക്കുന്ന
കാന്തപുരം അബൂബക്കർ നും അനുയായികൾക്കും മറുപടി :
ا(فَٱلۡمُدَبِّرَ ٰتِ أَمۡرࣰا)
[Surah An-Nazi'at 5]
എന്ന ആയത്തു കൊണ്ടുള്ള വിവക്ഷ സജ്ജനങ്ങളുടെ ആത്മാക്കൾ ആണെന്നും അവരാണ് ലോകം നിയത്രിക്കുന്നത് എന്നും ഇമാം റാസി (റ) അദ്ദേഹത്തിന്റെ തഫ്സീറിൽ പറഞ്ഞിട്ടുണ്ടോ?'
പരിശോധിക്കാം.
المدبرات
എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മലക്കുകൾ ആണ് എന്ന് ഇമാം റാസി (റ) തുടക്കത്തിൽ തന്നെ പറയുന്നു.
ഖുർആൻ വ്യാഖ്യാതാക്കൾക്ക് ഇതിൽ ഏകാഭിപ്രായാണ് എന്നും അദ്ദേഹം രേഖപ്പെടുത്തുന്നു.
"وَأَمَّا قَوْلُهُ: فَالْمُدَبِّراتِ أَمْراً فَأَجْمَعُوا عَلَى أَنَّهُمْ هُمُ الْمَلَائِكَةُ:"
" കാര്യം നിയന്ത്രിക്കുന്നവർ എന്നാൽ മലക്കുകൾ ആണെന്നതിൽ അവർ (മുഫസ്സിറുകൾ )ഏകാഭിപ്രായക്കാരാണ് "
(തഫ്സീർ റാസി)
അപ്പോൾ
مدبرات
എന്നതുകൊണ്ടുള്ള വിവക്ഷ മലക്കുകൾ ആണെന്ന് ഇമാം റാസി (റ) സ്ഥാപിക്കുന്നു.
തുടർന്ന് പല തത്വചിന്തകളും , വ്യാഖ്യാനങ്ങളും എടുത്ത് ഉദ്ധരിക്കുകയാണ് ചെയ്യുന്നത്.
നക്ഷത്രങ്ങളെ ഉദ്ദേശിച്ചാണെന്നും, സപ്തഗ്രഹങ്ങളെ ഉദ്ദേശിച്ചാണെന്നും, ആത്മാക്കളെ ഉദ്ദേശിച്ചാണെന്നുമൊക്കെയുള്ള വിവിധ വീക്ഷണങ്ങൾ പറഞ്ഞ ശേഷം അദ്ദേഹം രേഖപ്പടുത്തുന്നു ;
"وَهَذِهِ الْمَعَانِي وَإِنْ لَمْ تَكُنْ مَنْقُولَةً عَنِ الْمُفَسِّرِينَ إِلَّا أَنَّ اللَّفْظَ مُحْتَمِلٌ لَهَا جِدًّا.
" ഈ ആശയങ്ങളൊന്നും ഖുർആൻ വ്യാഖ്യാതാക്കളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെപ്പട്ടിട്ടില്ല. എങ്കിലും ഈ വാക്കിൽ അതും ഉൾപ്പെട്ടേക്കാം. "
തഫ്സീർ (റാസി )
ഇവിടെ അവസാനിപ്പിക്കാതെ
വീണ്ടും വിവിധ വീക്ഷണങ്ങൾ രേഖപ്പെടുത്തുന്നു.
യുദ്ധക്കുതിര ,
പടയാളികൾ,
ഒട്ടകങ്ങൾ,
അമ്പ് വില്ല് വില്ലിന്റെ ഞാൺ , മറ്റു യുദ്ധോപകരണങ്ങൾ തുടങ്ങിയവയാണെന്നും ഇമാം റാസി (റ) അദ്ദേഹത്തിന്റെ തഫ്സീറിൽ രേഖപ്പെടുത്തുന്നു.
ഇവിടയും അവസാനിപ്പിക്കുന്നില്ല.
മനസ്സിന്റെ ചിന്തകൾ (ഹൃദയം)
അല്ലാഹു അല്ലാത്തവരിൽ നിന്ന് മാറ്റി അല്ലാഹുവിലേക്ക് തിരിച്ചു കൊണ്ടു പോകുന്നതാണ് ഇവിടെ ഉദ്ദേശിച്ചത് എന്ന്
രേഖപ്പെടുത്തിയിട്ടുണ്ട് ശേഷം
സകലരെയും മഹാനവർകൾ ഓർമ്മപ്പെടുത്തുന്നത് കാണുക.
"وَاعْلَمْ أَنَّ الْوُجُوهَ الْمَنْقُولَةَ عَنِ الْمُفَسِّرِينَ غَيْرُ مَنْقُولَةٍ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَصًّا"
" വ്യാഖ്യാതാക്കളിൽ നിന്ന് ഉദ്ധരിക്കപ്പെട്ട ഈ വീക്ഷണങ്ങൾ ഒന്നും തന്നെ റസൂൽ (സ) യിൽ നിന്ന് വ്യക്തമായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. "
തുടർന്ന് പല അഭിപ്രായങ്ങളും രേഖപ്പടുത്തിയശേഷം
സ്വഹാബിവര്യൻ ഖതാദ (റ ) ന്റെ വാക്ക് ഉദ്ധരിക്കുന്നു
"قَالَ قَتَادَةُ: الْجَمِيعُ هِيَ النُّجُومُ إِلَّا الْمُدَبِّرَاتِ، فَإِنَّهَا هِيَ الْمَلَائِكَةُ"
" ഈ ആയത്തുകളിലെ മുദബ്ബിറാത്ത് എന്നതൊഴികെ മറ്റെല്ലാം നക്ഷത്രങ്ങളെ ഉദ്ദേശിച്ചാണ് .
മുദബ്ബിറാത്ത് മലക്കുകളെ ഉദ്ദേശിച്ചും . "
മലക്കുകളെ ഉദ്ദേശിച്ചാണ് ഈ ആയത്തുകൾ
എന്ന് ആവർത്തിച്ച് സമർത്ഥിച്ച ശേഷം ഇമാം റാസി (റ )
മലക്കുകളെ വിശദീകരിക്കുന്നു.
" أنَّ الْمَلَائِكَةَ قِسْمَانِ، الرُّؤَسَاءُ وَالتَّلَامِذَةُ، وَالدَّلِيلُ عَلَيْهِ أَنَّهُ سُبْحَانَهُ وَتَعَالَى قَالَ: قُلْ يَتَوَفَّاكُمْ مَلَكُ الْمَوْتِ [السَّجْدَةِ: 11] ثُمَّ قَالَ: حَتَّى إِذا جاءَ أَحَدَكُمُ الْمَوْتُ تَوَفَّتْهُ رُسُلُنا [الْأَنْعَامِ: 61] فَقُلْنَا فِي التَّوْفِيقِ بَيْنَ الْآيَتَيْنِ: إِنَّ مَلَكَ الْمَوْتِ هُوَ الرَّأْسُ، وَالرَّئِيسُ وَسَائِرُ الملائكة هم التلامذة"
" മലക്കുകൾ 2 വിഭാഗം.
ഒന്ന് തലവൻമാർ , രണ്ട് സഹകാരികൾ (تلامذة) . തെളിവ് സൂറ: സജദയിലെ മലക്കുൽ മൗത്ത് നിങ്ങളെ ഏറ്റെടുക്കുന്നു എന്ന ആയത്തും, സൂറ: അൻആമിലെ നിങ്ങളിലൊരാൾക്ക് മരണം ആസന്നമായാൽ നമ്മുടെ ദൂതൻമാർ അവനെ ഏറ്റെടുക്കുന്നു എന്ന ആയത്തും . ഈ ആയത്തുകൾ ചേർത്തു മനസ്സിലാക്കിയാൽ മലക്കുൽ മൗത്ത് തലവനും നേതാവും
മറ്റു മലക്കുകൾ സഹകാരികൾ (تلامذة ) എന്ന് നാം പറയുന്നു. "
(തഫ്സീർ റാസി
നാസിആത്ത് അഞ്ചാമത്തെ ആയത്തിന്റെ വിശദീകരണം. )
ഇത്രയും വ്യക്തമായി ഇമാം ഫഖ്റുദ്ദീൻറാസി (റ) അദ്ദേഹത്തിന്റെ തഫ്സിറിൽ രേഖപ്പെടുത്തിയിട്ടും അതൊന്നും അംഗീകരിക്കാതെ ഫൽസഫക്കാരുടെ (ഫിലോസഫർമാരുടെ) കാടുകയറിയ ചിന്തകൾ മാത്രം സ്വീകരിച്ച്, ഹദീസുകളും, സ്വഹാബാകിറാമിന്റ വാക്കുകളും തള്ളിക്കളഞ്ഞ് ;
ലോകം നിയന്ത്രിക്കുന്നത് സി.എം. മടവൂർ ആണെന്ന ശിർക്കൻ വിശ്വാസം സമൂഹത്തെ പഠിപ്പിക്കുന്ന പണ്ഡിത വേഷധാരികളെ കരുതിയിരിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.
ദറസുകളിൽ പഠിപ്പിക്കുന്ന ജലാലൈനി കാണുക
الجلالين
" فَالْمُدَبِّرَات أَمْرًا " الْمَلَائِكَة تُدَبِّر أَمْر الدُّنْيَا ,
"മലക്കുകൾ, ലോക കാര്യങ്ങൾ അവർ നിയന്ത്രിക്കുന്നു "
"الطبرى
: فَالْمُدَبِّرَاتِ أَمْرًا
وقوله: فَالْمُدَبِّرَاتِ أَمْرًا يقول: فالملائكة المدبرة ما أمرت به من أمر الله "
" അല്ലാഹുവിന്റെ കൽപ്പന പ്രകാരം നിയന്ത്രിക്കുന്നവരായ മലക്കുകൾ "
(തഫ്സീർ ത്വിബരി )
ഇനി ഈ വിഷയത്തിൽ ഉള്ള മറ്റ് ചില തഫ്സീറുകൾ കൂടി നോക്കാം
"وَأَمَّا قَوْلُهُ:
فَالْمُدَبِّراتِ أَمْراً فَأَجْمَعُوا عَلَى أَنَّهُمْ هُمُ الْمَلَائِكَةُ:"
"ഫൽ മുദബിറാത്തി അംറൻ എന്നതുകൊണ്ട് ഉദേശിക്കുന്നത് മലക്കുകളെ ആണ് . ഇതിൽ അവർ - മുഫസ്സിറുകൾ - ഏകാഭിപ്രായക്കാരാണ് " . (തഫ്സീർ റാസി)
"السعدى : فَالْمُدَبِّرَاتِ أَمْرًا
{ فَالْمُدَبِّرَاتِ أَمْرًا } الملائكة، الذين وكلهم الله أن يدبروا كثيرا من أمور العالم"
"ലോക കാര്യങ്ങളിൽ പലതും നിയന്ത്രിക്കാൻ അല്ലാഹു ഏൽപ്പിച്ച മലക്കുകളാകുന്നു അവർ "
(തഫ്സീർ സഅദി )
"الوسيط لطنطاوي : فَالْمُدَبِّرَاتِ أَمْرًا
وقوله : ( فالمدبرات أَمْراً ) المقصود به طائفة خامسة من الملائكة ، من وظائفهم تدبير شأن الخلائق "
"അതുകൊണ്ട് ഉദ്ദേശിക്കുന്നത് മലക്കുകളിലെ അഞ്ചാമത്തെ വിഭാഗമാണ് . സൃഷ്ടികളുടെ കാര്യങ്ങൾ നിയന്ത്രിക്കലാണ് അവരുടെ ജോലി "
(തഫ്സീർ വസ്വീത്വ് - ത്വൻത്വാവി )
"البغوى
فَالْمُدَبِّرَاتِ أَمْرًا
( فالمدبرات أمرا ) قال ابن عباس : هم الملائكة وكلوا بأمور عرفهم الله"
ഇബ്നു അബ്ബാസ് (റ) പറയുന്നു :
"അല്ലാഹു അറിയിച്ച കാര്യങ്ങളെ കൊണ്ട് ഏൽപ്പിക്കപ്പെട്ട മലക്കുകൾ ആകുന്നു അവർ "
(തഫ്സീർ ബഅവി)
"ابن كثير :
" فَالْمُدَبِّرَاتِ أَمْرًا
وقوله : ( فالمدبرات أمرا ) قال علي ، ومجاهد ، وعطاء ، وأبو صالح ، والحسن ، وقتادة ، والربيع بن أنس ، والسدي : هي الملائكة ، زاد الحسن : تدبر الأمر من السماء
إلى الأرض . يعني : بأمر ربها - عز وجل - . ولم يختلفوا في هذا "
ഫൽ മുദബ്ബിറുത്തി അംറൻ എന്ന ആയത്തിനെ പറ്റി അലി ( റ ), മുജാഹിദ്(റ), അത്വാഉ (റ) , അബൂ സ്വാലിഹ് (റ ) , ഹസൻ ( റ ) , ഖതാദ ( റ), റബീഉബ്നു അനസ് (റ), സുദ്ദി (റ) എന്നിവർ പറഞ്ഞു: അത് മലക്കുകൾ ആകുന്നു. ഹസൻ അൽപം കൂടുതൽ പറഞ്ഞിട്ടുണ്ട്. വാനലോകത്ത് നിന്ന് ഭൂമിയിലെ കാര്യം അവർ നിയന്ത്രിക്കുന്നു. അതായത് അവരുടെ റബ്ബിന്റെ കൽപ്പന പ്രകാരം. ഇതിൽ അഭിപ്രായ വ്യത്യാസമില്ല
"
(തഫ്സീർ ഇബ്നു കഥീർ)
"القرطبى : فَالْمُدَبِّرَاتِ أَمْرًا
قوله تعالى : فالمدبرات أمرا قال القشيري : أجمعوا على أن المراد الملائكة . وقال الماوردي : فيه قولان : أحدهما الملائكة ; قال الجمهور : والقول الثاني هي الكواكب السبعة"
"ഖുശൈരി(റ) പറഞ്ഞു: അതു കൊണ്ടുള്ള ഉദ്ദേശ്യം മലക്കുകൾ ആകുന്നു . ഇതിൽ ഏകാഭിപ്രായമുണ്ട്. മാവർദിക്ക് രണ്ട് അഭിപ്രായമുണ്ട്. ഒന്ന് മലക്കുകൾ ഇതാണ് ഭൂരിപക്ഷം, രണ്ടാമത്തെ അഭിപ്രായം ,
സപ്ത ഗ്രഹങ്ങൾ "
(തഫ്സീർ ഖുർതുബി)
"الطبرى : فَالْمُدَبِّرَاتِ أَمْرًا
وقوله: فَالْمُدَبِّرَاتِ أَمْرًا يقول: فالملائكة المدبرة ما أمرت به من أمر الله "
അല്ലാഹുവിന്റെ കൽപ്പന പ്രകാരം കൽപ്പിക്കപ്പെട്ട കാര്യങ്ങൾ നിയന്ത്രിക്കുന്ന മലക്കുകൾ
(തഫ്സീർ ത്വിബ് രി )
الجلالين
" فَالْمُدَبِّرَات أَمْرًا " الْمَلَائِكَة تُدَبِّر أَمْر الدُّنْيَا ,
"കാര്യങ്ങൾ നിയന്ത്രിക്കുന്ന മലക്കുകൾ . അല്ലാഹുവിന്റെ കൽപനയൻസരിച്ച് അവർ ലോക കാര്യങ്ങൾ നിയന്ത്രിക്കുന്നു. "
(തഫ്സീർ ജലാലൈനി )
മരണപ്പെട്ട വ്യക്തികളാണ് ലോകം നിയന്ത്രിക്കുന്നത് എന്ന് അഹ്ലുസ്സുന്നയുടെ ആദർശമായി ഒരു തഫ്സീറിലും ഇല്ല.
തലച്ചോർ പണയം വെക്കാതെ ചിന്തിക്കുക.
ശിർക്കൻ വിശ്വാസം ഒഴിവാക്കി സത്യവിശ്വാസം സ്വീകരിക്കുക.
കുതർക്കങ്ങൾ പരലോകത്ത് വിലപ്പോവില്ല.
അല്ലാഹു ഹിദായത്ത് നൽകട്ടെ ആമീൻ