Saturday, 8 May 2021

ജാറംപൂജക്ക്‌ വേണ്ടി ഖുർആനിൽ തിരിമറി

ഖുർആനിൽ തിരിമറി







ഇതാ കൊച്ചു കുട്ടികളുടെ മസ്തിഷ്ക്കത്തി ലേക്ക് അബൂജഹലിയൻ സിദ്ധാന്തം ഇൻഞ്ചക്ട് ചെയ്യാൻ സമസ്ത പുരോഹിത വർഗം അല്ലാഹുവിൻ്റെ ഖുർആനിൽ ബോധപൂർവ്വം നടത്തിയ തിരിമറി കാണുക.



അദൃശ്യ ജ്ഞാനം അല്ലാഹുവിനു മാത്രം അറിയാവുന്നതാണ് എന്ന് ഖുർആനിൽ നിരവധി സ്ഥലങ്ങളിൽ അല്ലാഹു ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്.


അതേ കാര്യം തന്നെയാണ് സൂറത്തുൽ ജിന്നിലെ 26,27 വചനങ്ങളിലും അല്ലാഹു പറഞ്ഞിട്ടുള്ളത് .


പ്രസ്തുത ആയത്തുകളുടെ അർത്ഥം കാണുക:


അവൻ അദൃശ്യം അറിയുന്നവനാണ്. എന്നാൽ അവൻ തൻ്റെ അദൃശ്യജ്ഞാനം യാതൊരാൾക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല.(26)


അവൻ തൃപ്തിപ്പെട്ട വല്ല ദൂതനുമല്ലാതെ. എന്നാൽ അദ്ദേഹത്തിൻ്റെ (ദൂതൻ്റ ) മുന്നിലും പിന്നിലും അവൻ കാവൽകാരെ ഏർപ്പെടുത്തുക തന്നെ ചെയ്യുന്നതാണ് (27)


ഇവിടെ അല്ലാഹു പറയുന്നത്:


അദൃശ്യജ്ഞാനം അല്ലാഹു വിന്ന് മാത്രമേ അറിയുകയുള്ളൂ. മുർസലുകൾക്ക് പോലും അവൻ അറീച്ചു കൊടുക്കുമ്പോൾ മാത്രമേ അത് ( ഇൽമുൽ ഗൈബ്) അറിയുകയുള്ളു.


എന്നാൽ ഔലിയാക്കൾക്ക് കൂടി ഇൽമുൽ ഗൈബ് അറിയും എന്ന് വരുത്തി തീർക്കാനും അത് വഴി ഇവരുടെ ഇസ്തിഗാസ എന്ന ശിർക്കൻ ഏർപ്പാടിനെ ന്യായീകരിക്കാനും 26-)മത്തെ ആയത്തിലേക്ക് അടത്ത ആയത്തിൻ്റെ പകുതി ഭാഗം മുറിച്ച് ചേർത്ത് അർത്ഥവും മാറ്റി കൊടുത്തിരിക്കുന്നത് കാണാം...


മനസിലാക്കാൻ ആഗ്രഹിക്കുന്നവർ സൂറത്തു ജിന്നിൽ പ്രസ്തുത ആയത്തുകളും അർത്ഥവും നോക്കുക.


ഖുർആനിൽ തിരിമറി നടത്തുന്ന ഇത്തരം പുരോഹിതൻ മാരെ കരുതി ഇരിക്കുക .


  അല്ലാഹുവിൽ അഭയം!


 ഇത് എഴുതുന്നത് സാധാരണക്കാരായ മുസ്ലിം കൾ മനസ്സിലാക്കാൻ വേണ്ടിയാണ്. പണം സമ്പാദിക്കാൻ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന മുസ്ലിയാക്കന്മാർ എന്നും കുറാഫി തന്നെയായിരിക്കും. അവരെ അവഗണിക്കുകയല്ലാതെ വേറെ എന്ത് ചെയ്യാനാണ് ‼️

മുസ്ലിയാക്കന്മാർ മദ്രസയിൽ പഠിക്കുന്ന കൊച്ചുകുട്ടികളുടെ മനസ്സിലേക്ക് ശിർക്കൻ  ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ മദ്രസാ പാഠപുസ്തകത്തിൽ എഴുതി 

 عَالِمُ الْغَيْبِ فَلَا يُظْهِرُ عَلَىٰ غَيْبِهِ أَحَدًا إِلَّا مَنِ ارْتَضَىٰ

സൂറത്തുൽ ജിന്ന്ൽ ഇങ്ങനെ ഒരു ആയത്ത് കാണിച്ചുതരുവാൻ പറ്റുമോ? ഇവിടെ എന്താണ് മുസ്ലിയാക്കന്മാർ ചെയ്ത് തട്ടിപ്പ് എന്ന് പറഞ്ഞു തരാം.

മുകളിൽ എഴുതിയത് സുറത്തുൽജിന്നിലെ ഇരുപത്തിയാറാമത്തെ ആയത്താണ് എന്നാണ് ഖുറാഫികൾ പഠിപ്പിക്കുന്നത് എന്നാൽ സൂറത്തജിന്നിലെ

ഇരുപത്തിയാറാമത്തെ ആയത്ത് ഇത്രയേ ഉള്ളൂ

*عَالِمُ الْغَيْبِ فَلَا يُظْهِرُ عَلَىٰ غَيْبِهِ أَحَدًا*

പിന്നെ അവർ ചെയ്ത് തട്ടിപ്പ് അടുത്ത ആയത്തിന് തുടക്കത്തിലുള്ള   إِلَّا مَنِ ارْتَضَىٰ എന്നതുകൂടി അതിലേക്ക് ആഡ് ചെയ്തു അപ്പോൾ ആയതിന് ഇവർ ഉദ്ദേശിച്ച  അർത്ഥം കിട്ടി


عَالِمُ الْغَيْبِ فَلَا يُظْهِرُ عَلَىٰ غَيْبِهِ أَحَدًا


അവന്‍ അദൃശ്യം അറിയുന്നവനാണ്‌. എന്നാല്‍ അവന്‍ തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല.

അടുത്ത ആയത്തിന്റെ ചെറിയ ഭാഗം കൂടി ഈ ആയതിലേക്ക് ചേർക്കുമ്പോൾ അതിന്റെ അർത്ഥംإِلَّا مَنِ ارْتَضَىٰ = അവന്‍ തൃപ്തിപ്പെട്ടുകൊടുത്തവർക്കല്ലാതെ,.

 അപ്പോൾ പിന്നെ ഇവരുടെ എല്ലാ മാനസിക രോഗി മുഴു ഭ്രാന്തന്മാരെയും നടക്കുന്ന ഔലിയാക്കള് എന്നിവർ പറയുന്നവർക്കുക്ക് അദൃഷ്യ ജ്ഞാനം അറിയാൻ കഴിയുമെന്ന്  ഇവർക്ക് വാദിക്കാം

എന്നാൽ ഇരുപത്തിയേഴാമത്തെ ആയത്തിനെ  അർത്ഥം നോക്കൂ

Quote from the Holy Qur'an: Al-Jinn (72:27)


إِلَّا مَنِ ارْتَضَىٰ مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا


അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതനും അ ല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്‍റെ (ദൂതന്‍റെ) മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പെടുത്തുക തന്നെ ചെയ്യുന്നതാണ്‌.

അപ്പോൾ ഇങ്ങനെ കട്ട് മുറിച്ച് ഒട്ടിച്ചു ചേർത്താൽ ഇതുപോലെ  ഖുർആനിന് വിരുദ്ധമായ ആശയങ്ങൾ ആർക്കു വേണമെങ്കിലും  സൃഷ്ടിക്കാൻ കഴിയും.

 ഇസ്ലാമിൻറെ ശത്രുക്കൾ പോലും ചെയ്യാത്ത ഈ പണി കേരളത്തിലെ ഖബർ പൂജാരികളായ മുസ്‌ലിയാക്കന്മാർ ചെയ്യുന്നു.

ഇങ്ങനെ  വിശുദ്ധ ഖുർആനിൻറെ ആയത്തുകളെ അടർത്തി മാറ്റി തെറ്റിദ്ധരിപ്പിക്കാൻ പരലോക ബോധമില്ലാത്ത ഈ ഖബർ പൂജാരികൾക്കല്ലാതെ വേറെ ആർക്കാണ് കഴിയുക❓️