Tuesday, 18 July 2017

ഇബ്നു തൈമിയ(റ)യുടെ ഖബര്‍ - ഒരു വിശദീകരണം TOMB OF IBN TAIMIYYA

TOMB OF Ibnu Thaimiyya (R) ?!!?

"തെളിവില്ലെങ്കില്‍ കളവ് - സമസ്തക്കാരുടെ പ്രമാണം"

ഈ ഖബറിന്‍റെ ഫോട്ടോയും വെച്ച് കൊണ്ട് കേരളത്തിലെ മുസ്ലിയാക്കന്മാര്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് കളവുകള്‍ പ്രചരിപ്പിക്കുകയാണ്.

ചേളാരി സമസ്ത/ കാരന്തൂര്‍ മുടി സുന്നി/ സംസ്ഥാന ദക്ഷിണ/ ആനസുന്നി / കക്കാട് /ആലുവ / ആലുംതറ പന്നിത്തടം / വേങ്ങാട് / ഖാദിരി / ശാദുലി / നക്ഷബന്ധി / ദുസൂകി / ++++++ നൌഷാദ് അഹ്സനിയുടെ ഏറ്റവും പുതിയ സംഘടന വരെയുള്ള 60 ലേറെവരുന്ന അന്ധവിശ്വാസികളും ഖബര്‍ പൂജക്കാരുമായുള്ള സുന്നി ഗ്രൂപ്പുകള്‍ അവരുടെ ഖബര്‍ പൂജക്ക്‌ തെളിവായി പറയുന്ന ഒരു വലിയ പ്രമാണമാണിത്..

സത്യത്തില്‍ ഇതില്‍ കാണുന്ന ഈ ഖബര്‍ ഇബ്നു തൈമിയ (റഹി)യുടെ ഖബര്‍ ആണെന്ന് സ്ഥിരപ്പെട്ടിട്ടില്ല . കാലങ്ങളായി 97 % വരുന്ന സുന്നികളെ പട്ടാള ഭരണത്തില്‍ അടിച്ചമര്‍ത്തി ലക്ഷക്കണക്കിനാളുകളെ കൊന്നും ജയിലിലടച്ചും സിറിയ ഭരിക്കുന്ന ഭഷാര്‍ അല്‍ അസദ് ന്‍റെ യഹൂദികളുടെ കൂട്ടുമിത്രങ്ങളായ അലവി ശിയാക്കള്‍ അവിടെയുള്ള ഒറിജിനല്‍ സുന്നികളായ സലഫികളെ ആക്ഷേപിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ചെലവില്‍ TV ചാനല്‍ അടക്കം ഉപയോഗിച്ച് പല നാടകങ്ങളും കള്ളക്കഥ കളും തട്ടിവിടാറുണ്ട്.
ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ (റഹി )യുടെ ജാറം എന്ന പേരില്‍ മാധ്യമങ്ങളില്‍ കാണിക്കാറുള്ള ഈ ജാറവും അതുപോലെയുള്ള ഒരു സാധനം മാത്രമാണ്...

ബഷാര്‍ അല്‍ അസദ്ന്‍റെ പട്ടാളഗവര്‍മെന്റ് , സഹാബിയായ ഹിജ്ര്‍ ബിന്‍ അദിയ്യി(റ)ന്‍റെയും സുഹൈര്‍ ഇബ്നു ഖൈസ് (റ)വിന്റെയും ഒക്കെ പേരില്‍ ആരുടേയോ ഒക്കെ ഖബര്‍ തുറന്ന് മയ്യിത്തടക്കം കാണിക്കാറുണ്ട്.

ലക്ഷക്കണക്കിന്‌ സുന്നികളെ കൊന്നും ജയിലിലിട്ടും പട്ടാള ഭരണം നടത്തുന്ന സിറിയയിലെ ഖബര്‍ പൂജക്കാരായ അലവി ശിയാക്കള്‍ സര്‍ക്കാര്‍ ചെലവില്‍ സര്‍ക്കാര്‍ ചാനലിലും യൂറ്റൂബിലും പത്രത്തിലുമൊക്കെ ഇത് കാര്യമായി പ്രചരിപ്പിക്കാറുണ്ട്.

ഇസ്ലാമികമായി പ്രാമാണികമായ തെളിവ് ഇല്ലെങ്കില്‍ പിന്നെ എല്ലാ ഖുറാഫി കൂട്ടങ്ങളുടെയും തെളിവ് ഈ ജാതി കെട്ടിയുണ്ടാക്കുന്ന കഥകള്‍ തന്നെ ആയിരിക്കും.

ഷിയാക്കളുടെ ആദര്‍ശം ഏതാണ്ടൊക്കെയും പിന്‍പറ്റുന്ന കേരളത്തിലെ ഖബര്‍ പൂജക്കാരായ സമസ്ത മുടി സുന്നികള്‍ അതെല്ലാം അപ്പടി വിഴുങ്ങി മലയാളികള്‍ക്കിടയിലും പ്രചരിപ്പിക്കാറുണ്ട്.

ഇത് ഇബ്നു തൈയ്മിയ (റ)യുടെ ഖബര്‍ ആണെന്ന് ഒരിക്കലും സ്ഥിരപ്പെട്ടിട്ടില്ല .
ഇനി സ്ഥിരപ്പെട്ടാല്‍ തന്നെ ഇത് കെട്ടിപ്പൊക്കിയത് ഇബ്നു തൈമിയയോ അദ്ദേഹത്തിന്‍റെ ശിഷന്മാരോ ആവില്ല .. ഖബര്‍ പൂജക്കെതിരെ ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചു കൊണ്ട്നി രവധി ഗ്രന്ഥങ്ങള്‍ രചിച്ച ഇബ്നു തൈമിയയും ശിഷ്യന്മാരും ഒരിക്കലും തന്നെ ഇത്തരത്തില്‍ ഒരു ജാറം കെട്ടിപ്പൊക്കുകയില്ലല്ലോ ..
ഇത് ഹലാലായ അന്നം തിന്നുന്ന നേര്‍ബുദ്ധിയുള്ള സകലര്‍ക്കും ലഭിക്കുന്ന കോമണ്‍ സെന്‍സാണ് ....

കേരളത്തിലെ സമസ്ത മുടി സുന്നികള്‍ക്ക് ആ കോമണ്‍ സെന്‍സ് ഇല്ലെങ്കില്‍ നമ്മള്‍ എന്താണ് ചെയ്യുക ..?

നബിമാരുടെയും പുണ്യ പുരുഷന്മാരുടെയും ഖബര്‍ പലവിധത്തിലും കെട്ടിപ്പൊക്കി ആരാധനാ സ്ഥലങ്ങളാക്കി മാറ്റുന്നത് യഹൂദി നസാറാക്കളുടെ സുന്നത്താണ് . അത് അല്ലാഹുവിനാല്‍ ശപിക്കപ്പെട്ടതും അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ സൃഷ്ടികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവരുമാണ് എന്നാണ് നബി (സ) പഠിപ്പിച്ച നൂറുകണക്കിന് ഹദീസുകളില്‍ ഉള്ളത് .

അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിക്കുന്ന ഹദീസ് കാണുക :

بَاب النَّهْيِ عَنْ بِنَاءِ الْمَسَاجِدِ عَلَى الْقُبُورِ وَاتِّخَاذِ الصُّوَرِ فِيهَا وَالنَّهْيِ عَنْ اتِّخَاذِ الْقُبُورِ مَسَاجِدَ

528 وَحَدَّثَنِي زُهَيْرُ بْنُ حَرْبٍ حَدَّثَنَا يَحْيَى بْنُ سَعِيدٍ حَدَّثَنَا هِشَامٌ أَخْبَرَنِي أَبِي عَنْ عَائِشَةَ أَنَّ أُمَّ حَبِيبَةَ وَأُمَّ سَلَمَةَ ذَكَرَتَا كَنِيسَةً رَأَيْنَهَا بِالْحَبَشَةِ فِيهَا تَصَاوِيرُ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ أُولَئِكِ إِذَا كَانَ فِيهِمْ الرَّجُلُ الصَّالِحُ فَمَاتَ بَنَوْا عَلَى قَبْرِهِ مَسْجِدًاوَصَوَّرُوا فِيهِ تِلْكِ الصُّوَرَ أُولَئِكِ شِرَارُ الْخَلْقِ عِنْدَ اللَّهِ يَوْمَ الْقِيَامَةِ
ആയിശ(റ) നിവേദനം: അബ്സീനിയായിലെ കനീസയില്‍ ഉമ്മു ഹബീബയും ഉമ്മു സലമ:(റ) യും കണ്ട ചില രൂപങ്ങളെക്കുറിച്ച് അവര്‍ പറഞ്ഞപ്പോള്‍ തിരുമേനി(സ) അരുളി: അക്കൂട്ടരില്‍പ്പെട്ട ഒരു നല്ല മനുഷ്യന്‍ മരണമടഞ്ഞാല്‍ അയാളുടെ ഖബറിന്മല്‍ അവര്‍ പള്ളി പണിയും. എന്നിട്ട് അതില്‍ ആ സ്വലിഹീങ്ങളുടെ രൂപങ്ങള്‍ ഉണ്ടാക്കി വെക്കും അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ അടുത്ത് ഏറ്റവും ദുഷ്ടന്മാര്‍ ഇവരത്രെ. (ബുഖാരി. 1. 8. 419) മുസ്ലിം 528

صحيح مسلم » كتاب المساجد ومواضع الصلاة » باب النهي عن بناء المساجد على القبور واتخاذ الصور فيها والنهي عن اتخاذ القبور مساجد
-529 حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ وَعَمْرٌو النَّاقِدُ قَالَا حَدَّثَنَا هَاشِمُ بْنُ الْقَاسِمِ حَدَّثَنَا شَيْبَانُ عَنْ هِلَالِ بْنِ أَبِي حُمَيْدٍ عَنْ عُرْوَةَ بْنِ الزُّبَيْرِ عَنْ عَائِشَةَ قَالَتْ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي مَرَضِهِ الَّذِي لَمْ يَقُمْ مِنْهُ لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ قَالَتْ فَلَوْلَا ذَاكَ أُبْرِزَ قَبْرُهُ غَيْرَ أَنَّهُ خُشِيَ أَنْ يُتَّخَذَ مَسْجِدًا وَفِي رِوَايَةِ ابْنِ أَبِي شَيْبَةَ وَلَوْلَا ذَاكَ لَمْ يَذْكُرْ قَالَتْ

ആയിശ(റ) നിവേദനം: നബി(സ) മരണപ്പെട്ടതായ രോഗത്തില്‍ പറഞ്ഞു. യഹൂദി നസാറാക്കളെ അല്ലാഹു ശപിക്കട്ടെ. അവര്‍ അവരുടെ നബിമാരുടെ ഖബറുകള്‍ പ്രാര്‍ത്ഥനാ സ്ഥലങ്ങളാക്കി. ആയിശ പറയുന്നു: ആളുകള്‍ പ്രാര്‍ത്ഥനാകേന്ദ്രങ്ങളാക്കുമെന്നു ഭയമില്ലായിരുന്നെങ്കില്‍ അവര്‍ (സഹാബി വര്യന്മാര്‍) നബി(സ)യുടെ ഖബര്‍ വെളിയിലെവിടെയെങ്കിലും ആക്കിയേനെ. അതു വല്ല കാലത്തും ജനങ്ങള്‍ പ്രാര്‍ത്ഥനാകേന്ദ്രങ്ങള്‍ (പള്ളികള്‍) ആക്കിക്കളയുമോ എന്ന് എനിക്ക് ഇപ്പോഴും ഭയമുണ്ട്. (ബുഖാരി. 2. 23. 414 മുസ്ലിം 529
=================================

കിതാബ് ഉമ്മില്‍ ഇമാം ശാഫിഈ(റ) പറയുന്നത് കാണുക:

وَأُحِبُّ أَنْ لَا يُزَادَ فِي الْقَبْرِ تُرَابٌ مِنْ غَيْرِهِ وَلَيْسَ بِأَنْ يَكُونَ فِيهِ تُرَابٌ مِنْ غَيْرِهِ بَأْسٌ إذًا إذَا زِيدَ فِيهِ تُرَابٌ مِنْ غَيْرِهِ ارْتَفَعَ جِدًّا ، وَإِنَّمَا أُحِبُّ أَنْ يُشَخِّصَ عَلَى وَجْهِ الْأَرْضِ شِبْرًا أَوْ نَحْوَهُ وَأُحِبُّ أَنْ لَا يُبْنَى ، وَلَا يُجَصَّصَ فَإِنَّ ذَلِكَ يُشْبِهُ الزِّينَةَ وَالْخُيَلَاءَ ، وَلَيْسَ الْمَوْتُ مَوْضِعَ وَاحِدٍ مِنْهُمَا ، وَلَمْ أَرَ قُبُورَ الْمُهَاجِرِينَ وَالْأَنْصَارِ مُجَصَّصَةً

" മറ്റ് മണ്ണ് അവിടെ ഖബറിന്‍മേല്‍ ചേര്‍ക്കാതിരിക്കലാണ് എനിക്കിഷ്ടം. വേറെ മണ്ണ് അതില്‍ ചേര്‍ന്നാല്‍, മറ്റു കുഴപ്പമുണ്ടാകുന്നത് കൊണ്ടല്ല ഞാനങ്ങനെ പറയുന്നത്. ഖബറിന്റെ ഉയരം കൂടിപ്പോകുമോ എന്ന കാരണമാണ് വേറെ മണ്ണ് ചേര്‍ക്കരുത് എന്ന് പറയാന്‍ കാരണം. ഒരു ചാണോ അതിനടുത്തോ ഖബര്‍ ഉയര്‍ത്താനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഖബറിന്‍മേല്‍ എടുപ്പുണ്ടാക്കുന്നതോ തേപ്പ് നടത്തുന്നതോ എനിക്കിഷ്ടമല്ല. അങ്ങനെ ചെയ്യുന്നത് അലങ്കാരത്തിനോ അഹങ്കാരത്തിനോ ആണല്ലോ ഉപകരിക്കുക. മരണമെന്നത് അതിനൊന്നുമല്ലല്ലോ. മുഹാജിറുകളുടെയോ അന്‍സ്വാറുകളുടെയോ ഖബറുകള്‍ തേപ്പ് നടത്തിയിരുന്നതായി ഞാന്‍ അറിയുന്നില്ല.”
================================


ഖബര്‍ ഒരു ചാണിലധികം ഉയരം ഉണ്ടാവുന്നത് ഞാന്‍ ഇഷ്ട്ടപ്പെടുന്നില്ല എന്നും ഖബര്‍ കുഴിച്ച മണ്ണിനേക്കാള്‍ കൂടുതല്‍ മണ്ണ് ഖബറിന് വേണ്ടി എടുക്കുന്നത് പോലും ഞാന്‍ ഇഷ്ട്ടപ്പെടുന്നില്ല എന്നും ഖബര്‍ ഉയരം കൂടിയേക്കുമോ എന്നതാണ് അതിന്റെ കാരണം എന്നും സൂക്ഷ്മതയോടെ പറഞ്ഞ ഇമാം ഷാഫി (റ) യുടെ ഖബര്‍ പോലും പില്‍ക്കാലത്ത് വന്ന ചില രാജാക്കന്മാര്‍ കെട്ടിപ്പൊക്കിയിട്ടില്ലേ .. അത് പൊളിച്ചുമാറ്റാന്‍ ഷാഫി മദ് ഹബിലെ അക്കാലത്തെ ഉലമാക്കള്‍ ഫത് വ കൊടുത്തിട്ടും ഇന്നും ആ ഖബറിന്മേല്‍ ജാറം ഉണ്ടല്ലോ . അതിന് ഷാഫി ഇമാമോ അദ്ദേഹത്തിന്‍റെ ഒറിജിനല്‍ അനുയായികളോ ഉത്തരവാദികളാവുമോ ..? ഇല്ലല്ലോ ..

ആ കാലഘട്ടത്തിലെ ഖുറാഫികളായ മുസ്ലിയാപുരോഹിതന്മാര്‍ രാജാവിനെ തെറ്റിദ്ധരിപ്പിക്കുകയും അവരുടെ കുതന്ത്രങ്ങളുടെ ഫലമായി ഇബ്നു തൈമിയ (റ) ജയിലില്‍ അടക്കപ്പെടുകയും ചെയ്തു . അങ്ങനെ അദ്ദേഹം മരണപ്പെടുന്നത് ജയിലില്‍
കിടന്നുകൊണ്ടാണ്. അതായത് ഖുറാഫികള്‍ക്ക് സ്വാധീനമുള്ള സമയത്താണ് അദ്ദേഹം മരണപ്പെടുന്നത് എന്നര്‍ത്ഥം . മരണശേഷം ഇബ്നു തൈമിയ (റഹി ) എഴുതിയ നൂറുകണക്കിന് കിതാബുകള്‍ കൊണ്ട് പോയത് പോലും എതിരാളികളുടെ നേതാവായിരുന്ന സുബുക്കിയാണ് എന്നാണ് ചരിത്രം......
ആദര്‍ശം കൊണ്ട് നേരിടാന്‍ കഴിയാത്ത ഖുറാഫി പുരോഹിതന്മാര്‍ നിറം പിടിപ്പിച്ച പല കള്ളക്കഥകളും ഇബ്നു തൈമിയ (റഹി )യുടെ പേരില്‍ അന്നും ഇന്നും പ്രചരിപ്പിക്കുന്നുണ്ട് .
ഇപ്പോഴും പിഴച്ച ശിയാക്കള്‍ ആണ് സിറിയ ഭരിക്കുന്നത്.............
ഈ ഖബര്‍ ഇനി യഥാര്‍ഥത്തില്‍ ഉള്ള ഇബ്നു തൈമിയ യുടെതായാലും അത് കെട്ടിപ്പൊക്കിയത് ഇബ്നു തൈയ്മിയ ആവില്ല എന്നത് ഉറപ്പാണല്ലോ . ഇബ്നു തൈമിയയുടെ ആദര്‍ഷമുള്ള ശിഷ്യന്മാരും ആവില്ല . അത് നൂറു ശതമാനം ഉറപ്പാണ്.