Monday 22 May 2017

മക്കാമുശ്രിക്കുകളുടെ വിശ്വാസം

 മക്കാമുശ്രിക്കുകളുടെ വിശ്വാസം 

    ഇന്ന് മുസ്ലിംകള്‍ എന്ന് അവകാശപ്പെടുന്നവരില്‍ പല വിഭാഗങ്ങളും നമുക്ക് കാണാം. പ്രധാനമായും ഷിയാ സുന്നി വിഭാഗങ്ങളും അവരിലെ അനേകം അവാന്തര വിഭാഗങ്ങളും ഞങ്ങളാണ് യഥാര്‍ത്ഥ മുസ്ലിംകള്‍ എന്ന് പറയാറുണ്ട്‌.


എന്നാല്‍  കേരളത്തിലെ  സുന്നിയാണ്  എന്ന് അവകാശപ്പെടുന്നവരിലാകട്ടെ, പലരും അതിര് കടന്നു ശിയാക്കളുടെ രീതികള്‍ പിന്‍പറ്റുന്നതും നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ അവര്‍ ഒരിക്കലും അത് സമ്മതിക്കാന്‍ തയ്യാറാവാറില്ല എന്നത് വേറെ കാര്യം. കേരളത്തില്‍ ഇന്ന് മുസ്ലിംകളില്‍ ഭൂരിപക്ഷവും സുന്നിയാണ് എന്ന് അവകാശപ്പെടുകയും എന്നാല്‍ ജീവിതത്തില്‍ അവര്‍ തികഞ്ഞ ഷിയാ വിശ്വാസവും അതിലപ്പുറവും പേറി, പലപ്പോഴും ഇസ്ലാമിന്‍റെ അടിത്തറയായ തൌഹീദ് കയ്യൊഴിക്കുന്നതും  നമുക്ക്  കാണാവുന്നതാണ്‌ 

കേരളത്തിലെ സുന്നികള്‍ എന്നറിയപെടുന്ന, "അഹല്സ്സുന്നയുടെ ആദര്‍ശമാണ് ഞങ്ങളുടെ ആദര്‍ശം എന്ന് പറയുന്നവര്‍,"    അറിവില്ലായ്മ കൊണ്ടോ, സമൂഹത്തിലെ പണ്ഡിത വേഷധാരികളെ കണ്ണടച്ച് വിശ്വസിച്ചു അവരുടെ ചൂഷണത്തിന് പാത്രമായി മാറിയത് കൊണ്ടോ തികഞ്ഞ ശിര്‍ക്കന്‍ വിശ്വാസം കൊണ്ട് നടക്കുകയും അതനുസരിച്ച അഹല്സ്സുന്നക്ക് അന്യമായ പല കര്‍മങ്ങളും അനുഷ്ടിക്കുകയും ചെയ്തു വരുന്നു. അല്ലാഹുവിനു പുറമേ പ്രവാചകനെയും മഹാന്‍മാരെയും മാത്രമല്ല, കല്ലിനും മരത്തിനും വരെ ആരാധനകള്‍ അര്‍പ്പിക്കുന്നിടത്തു എത്തി നില്‍ക്കുന്നു


എന്നാല്‍ അതൊന്നും അവര്‍ക്കുള്ള ആരാധനയാണ് എന്ന് ഒരിക്കല്‍ പോലും ഇവര്‍ സമ്മതിക്കാറില്ല, മാത്രമല്ല, അല്ലാഹുവിനോട് പാപികളായ നമ്മള്‍ നേരിട്ട് ആവശ്യങ്ങള്‍ പറയാതെ അല്ലാഹുവിനോട് സാമീപ്യം സിദ്ധിച്ച നബിമാരോടും മഹാന്‍മാരോടും പറയുകയും അവര്‍ അല്ലാഹുവിനോട് നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പറയുകയും അങ്ങിനെ എളുപ്പം കാര്യങ്ങള്‍ സാധിച്ചു കിട്ടും എന്നു കരുതുന്നവരും, ഈ നബിമാരും ഔലിയാക്കളും നമ്മുടെ ആവശ്യങ്ങള്‍ സ്വന്തം നിലക്ക് തന്നെ നിവര്‍ത്തിച്ചു തരും എന്ന് കരുതുന്നവരും ഈ വിഭാഗത്തിലുണ്ട്. അതും പോരാതെ, സമനില തെറ്റിയവരെയും, യാതൊരു മേല്‍വിലാസം ഇല്ലാത്തവരെയും, എന്തിനു,  അന്യ മതക്കാരേ പോലും ദിവ്യത്തം ഉള്ളവരാണ് എന്ന് കരുതി, ഔലിയാക്കളായി സങ്കല്‍പിച്ചു അവരുടെ ഖബറിങ്കല്‍ ആവലാതികളും ആവശ്യങ്ങളും കരഞ്ഞു പറഞ്ഞു, അവര്‍ക്ക് വിവിധങ്ങളായ നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കുന്നതാണ് യഥാര്‍ത്ഥ സുന്നത് ജമാഅത്ത് എന്ന് തെറ്റിദ്ധരിച്ചു അതിനു വേണ്ടി ആത്മാര്‍ഥമായി പണിയെടുക്കുകയും തങ്ങളുടെ സമയവും സമ്പത്തും ചിലവഴിക്കുകയും ചെയ്യുന്നവരാണ് ഇതിലധികവും. ഇതിനുള്ള പ്രധാന കാരണമാകട്ടെ, അല്ലാഹുവിനെ കണക്കാക്കേണ്ട പോലെ കണക്കാക്കാന്‍ തയ്യാറാകാത്തതും പ്രവാചകനെയും സ്വഹാബത്തിനെയും  മനസ്സിലാക്കേണ്ട വിധം മനസ്സിലാക്കാത്തതും, പ്രമാണങ്ങള്‍ പഠിക്കാന്‍ തയ്യാറാകാത്തതുമാണ്....  


മഹാനായ രണ്ടാം ഖലീഫ ഉമര്‍ (റ) പറഞ്ഞ കാര്യം ഇവിടെ വളരെ പ്രസക്തമാണ്. അദ്ദേഹം പറഞ്ഞത്, ജാഹിലിയ്യത് അഥവാ ഇസ്ലാമിന് തൊട്ടു മുന്‍പുള്ള ആളുകളുടെ വിശ്വാസം എന്തായിരുന്നു എന്ന് മനസ്സിലാക്കാത്തവര്‍ ഇസ്ലാമില്‍ വന്നാല്‍  ഇസ്ലാമിന്‍റെ ഇഴകള്‍ ഓരോന്നായി അഴിഞ്ഞു പോകും എന്നാണു. അതായത് പ്രവാചകന്‍ (സ) തൌഹീദ് പരിചയപ്പെടുത്തുമ്പോള്‍ ആ സമൂഹത്തിലെജനങ്ങളുടെ വിശ്വാസം എന്തായിരുന്നു എന്ന് മനസ്സിലാക്കല്‍ ഓരോ മുസ്ലിമിനും ഇസ്ലാമിനെ അതിന്‍റെ യഥാര്‍ത്ഥ അവസ്ഥയില്‍ മനസ്സിലാക്കാന്‍ അനിവാര്യമാണ്.



ഇനി എന്തായിരുന്നു മക്കയിലെ മുശ്രിക്കുകളുടെ വിശ്വാസം എന്ന് പരിശോധിക്കാം......

എന്തായിരുന്നു മക്കാമുശ്രിക്കുകളുടെ വിശ്വാസം????

  
 മക്കാ മുശ്രിക്കുകള്‍ അല്ലാഹുവിനെ അറിഞ്ഞില്ല. അവര്‍ വേറെ മക്കള്‍ ഉള്ള അല്ലാഹുവില്‍ ആണ് വിശ്വസിച്ചത് എന്ന് വരുത്താന്‍ ചിലര്‍ കിണഞ്ഞു ശ്രമിക്കുന്നത് കാണാറുണ്ട്. തീര്‍ച്ചയായും ശുദ്ധ അസംബന്ധവും വിഡ്ഢിത്തവുമാണ്.  കാരണം പ്രവാചകന്‍ വന്നു പഠിപ്പിക്കാന്‍ ശ്രമിച്ചത്‌ അള്ളാഹു ഉണ്ട് എന്നല്ല. മറിച്ചു അള്ളാഹു അല്ലാതെ ആരാധകന്‍ ഇല്ല എന്ന് പറയാന്‍ ആണ്. കാരണം അവര്‍ അല്ലാഹുവിന്നു പുറമേ മറ്റുള്ളവരെയും ആരാധിച്ചിരുന്നു എന്ന് ഖുര്‍ആന്‍ ആയത്തുകള്‍ വ്യക്തമായി പറഞ്ഞു തരുന്നു......

ഇനി മക്കാമുശ്രിക് വിശ്വസിച്ച അള്ളാഹു വേറൊരു അല്ലാഹു ആണ് എങ്കില്‍.... ഇവിടെ ചോധിക്കുവാനുള്ളത്.

"കാന്തപുരം അറിയാതെ അള്ളാഹു ഒന്നും ചെയ്യുകയില്ല എന്ന് പറഞ്ഞ അള്ളാഹു ഏതാണ്???? 
അങ്ങനെ ഒരു അല്ലാഹുവിനെ പ്രവാചകന്‍ പരിചയപ്പെടുത്തിയോ???

ഗര്‍ഭ പാത്രത്തില്‍ നിന്നും പുറത്തു വരാന്‍ "രിഫായീ ഷെയ്ഖ്‌ വെല്ലു വിളിച്ചു നാല് സ്വര്‍ഗ്ഗം വാങ്ങിച്ച അള്ളാഹു ഏതാണ്??
അങ്ങനെ പേടിച്ചു സ്വര്‍ഗ്ഗം കൊടുത്ത അള്ളാഹു ഏതാണ്???
അങ്ങനെ ഒരു അല്ലാഹുവിനെ പ്രവാചകന്‍ പരിചയപ്പെടുത്തിയോ???

തുടി കൊട്ടി കഹബ തവാഫ് ചെയ്യാന്‍ ചെന്ന രിഫായി ശൈഖിനോട് കേണപേക്ഷിച്ച അല്ലാഹു ഏതാണ്???
അങ്ങനെ ഒരു അല്ലാഹുവിനെ പ്രവാചകന്‍ പരിചയപ്പെടുത്തിയോ???
  
ഇത് പ്രവാചകന്‍ പരിചയപ്പെടുത്തിയ അല്ലാഹു തന്നെ എന്നാണ് മറുപടി എങ്കില്‍.... ഇതുപോലെ പിഴച്ച വിശ്വാസം ആയിരുന്നു അല്ലാഹുവിനെ പറ്റി മക്കയിലെ മുശ്രിക്കുകള്‍ക്കും ഉണ്ടായിരുന്നത് എന്നതാണ് സത്യം.....

മക്കാമുശ്രിക്കുകളുടെ വിശ്വാസം എന്തായിര്‍ന്നു എന്ന് അള്ളാഹു തന്നെ ഖുര്‍ആനിലൂടെ പറഞ്ഞു തരുന്നു.
وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالأَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّهُ فَأَنَّى يُؤْفَكُونَ
 ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത്‌ ആരാണെന്ന്‌ നീ അവരോട്‌ ( ബഹുദൈവവിശ്വാസികളോട്‌ ) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്‌. അപ്പോള്‍ എങ്ങനെയാണ്‌ അവര്‍ ( സത്യത്തില്‍ നിന്ന്‌ ) തെറ്റിക്കപ്പെടുന്നത്‌? (അങ്കബൂത് -  61)
              
وَلَئِن سَأَلْتَهُم مَّن نَّزَّلَ مِنَ السَّمَاء مَاء فَأَحْيَا بِهِ الأَرْضَ مِن بَعْدِ مَوْتِهَا لَيَقُولُنَّ اللَّهُ قُلِ الْحَمْدُ لِلَّهِ بَلْ أَكْثَرُهُمْ لا يَعْقِلُونَ
 ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിയുകയും, ഭൂമി നിര്‍ജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന്‌ ജീവന്‍ നല്‍കുകയും ചെയ്താരെന്ന്‌ നീ അവരോട്‌ ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും; അല്ലാഹുവാണെന്ന്‌. പറയുക: അല്ലാഹുവിന്‌ സ്തുതി! പക്ഷെ അവരില്‍ അധികപേരും ചിന്തിച്ച്‌ മനസ്സിലാക്കുന്നില്ല. (അങ്കബൂത് -  63)
            
 وَمَا يُؤْمِنُ أَكْثَرُهُمْ بِاللّهِ إِلاَّ وَهُم مُّشْرِكُونَ 

അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത്‌ അവനോട്‌ ( മറ്റുള്ളവരെ ) പങ്കുചേര്‍ക്കുന്നവരായിക്കൊണ്ട്‌ മാത്രമാണ്‌.  (യുസഫ് -  106)
                
 وَيَعْبُدُونَ مِن دُونِ اللّهِ مَا لاَ يَضُرُّهُمْ وَلاَ يَنفَعُهُمْ وَيَقُولُونَ هَـؤُلاء شُفَعَاؤُنَا عِندَ اللّهِ 

അല്ലാഹുവിന്‌ പുറമെ, അവര്‍ക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ ( ആരാധ്യര്‍ ) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ്‌ എന്ന്‌ പറയുകയും ചെയ്യുന്നു.    (യൂനുസ് -  18)
                   
 أَلَا لِلَّهِ الدِّينُ الْخَالِصُ وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاء مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَى إِنَّ اللَّهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ إِنَّ اللَّهَ لَا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ 

അറിയുക: അല്ലാഹുവിന്‌ മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ ( പറയുന്നു: ) അല്ലാഹുവിങ്കലേക്ക്‌ ഞങ്ങള്‍ക്ക്‌ കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും    (സുമര്‍ -  3)

  فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ
"എന്നാല്‍ അവര്‍ (ബഹുദൈവാരാധകര്‍) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്കളങ്കമാക്കികൊണ്ട്‌ അവനെ വിളിച്ച്‌ പ്രാര്‍ത്ഥിക്കും. എന്നിട്ട്‌ അവരെ അവന്‍ കരയിലേക്ക്‌ രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്‌) പങ്കുചേര്‍ക്കുന്നു (അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്തിക്കുന്നു)" (ഖുര്‍ആന്‍ 29:65)


وَجَعَلُوا لِلَّهِ شُرَكَاءَ الْجِنَّ وَخَلَقَهُمْ ۖ وَخَرَقُوا لَهُ بَنِينَ وَبَنَاتٍ بِغَيْرِ عِلْمٍ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يَصِفُونَ
 എന്നിട്ടും അവര്‍ ജിന്നുകളെ അല്ലാഹുവിന്റെ പങ്കാളികളാക്കുന്നു. എന്നാല്‍ അവനാണ് ജിന്നുകളെ സൃഷ്ടിച്ചത്. ഒരു വിവരവുമില്ലാതെ അവരവന് പുത്രന്മാരെയും പുത്രിമാരെയും സങ്കല്‍പിക്കുന്നു. അവനാകട്ടെ അവരുടെ വിവരണങ്ങള്‍ക്കെല്ലാം അതീതനും പരിശുദ്ധനുമത്രെ.

        മക്കാമുശ്രിക്കുകള്‍ അല്ലാഹുവിനെ അറിഞ്ഞവരും അല്ലാഹുവിന്നു ഇബാദത്ത് ചെയ്തവരും ആണ്. (പക്ഷെ അത് ശിര്‍ക്ക് കലര്‍ന്നുകൊണ്ടായിരുന്നു)
             
 മക്കയിലെ മുശ്രിക്കുകള്‍ അല്ലാഹുവിന്നു വേണ്ടി പല കര്‍മ്മങ്ങളും ചെയ്തവര്‍ ആയിരുന്നു എന്ന് ഇസ്ലാമിലെ പ്രമാണങ്ങള്‍ കൊണ്ട് തെളിയിക്കപ്പെട്ടതാണ്. അവര്‍നോമ്പ്, ഹജ്ജു, നേര്‍ച്ച, ഇഹ്തികാഫ്, ദുഅ..... എന്നിവ അവര്‍ അല്ലാഹുവിലേക്ക് ചെയ്തവര്‍ ആയിരുന്നു......

അതിനു തെളിവാണ് ഉമര്‍(റ) ജാഹിലീയ കാലത്ത്  മസ്ജിദുൽ ഹറാമിൽ ഇഅത്തിക്കാഫ് ഇരിക്കാൻ നേര്‍ച്ച നേര്‍ന്നു എന്നത്...

حَدَّثَنَا إِسْمَاعِيلُ بْنُ عَبْدِ اللَّهِ، عَنْ أَخِيهِ، عَنْ سُلَيْمَانَ، عَنْ عُبَيْدِ اللَّهِ بْنِ عُمَرَ، عَنْ نَافِعٍ، عَنْ عَبْدِ اللَّهِ بْنِ عُمَرَ، عَنْ عُمَرَ بْنِ الْخَطَّابِ ـ رضى الله عنه ـ أَنَّهُ قَالَ يَا رَسُولَ اللَّهِ إِنِّي نَذَرْتُ فِي الْجَاهِلِيَّةِ أَنْ أَعْتَكِفَ لَيْلَةً فِي الْمَسْجِدِ الْحَرَامِ‏.‏ فَقَالَ لَهُ النَّبِيُّ صلى الله عليه وسلم ‏ "‏ أَوْفِ نَذْرَكَ ‏"‏‏.‏ فَاعْتَكَفَ لَيْلَةً‏.‏
(Sahih al-Bukhari 2042)
മഹാൻ ഇസ്ലാമിൽ വരുന്നതിൻറെ മുമ്പ് ഏകദേശം 15വർഷങ്ങൾക്ക് മുബ് ഒരു ദിനം മസ്ജിദുൽ ഹറാമിൽ ഇഅത്തിക്കാഫ് ഇരിക്കാൻ നേർച്ചയാക്കിയിരുന്നു അത് മഹാനവർകൾക്ക് ആ സമയത് നിർവഹിക്കാൻ സാധിച്ചിരുന്നില്ല അങ്ങിനെ ഇസ്ലാമിൽ വന്ന്15 വർഷങ്ങൾക്ക് ശേഷം മക്കംഫത്ഹിനോടനുബന്ധിച്ച് മസ്ജിദുൽ ഹറാമിനടുത്തുകൂടെ യാത്ര ചെയ്യുമ്പോൾ മഹാനവർകൾക്ക് ഈ സംഭവം ഓർമ്മ വരികയുംഇങ്ങനെ ഒരു നേർച്ച നേർന്ന കാര്യം നബി (സ) തങ്ങളോട് ഉണർത്തുകയും ചെയ്തു ."അപ്പോൾ നബി (സ്വ )തങ്ങൾ ഒരു ദിവസം മസ്ജിദുൽ ഹറമിൽ പോയി ഇഅതികാഫ് ഇരിക്കാൻ നിർദേശിച്ചു."(ബുഖാരി )


ഇനി അബുജഹലും കുട്ടരും ബദര്‍ യുദ്ധത്തിനു പോകുന്നതിനു മുന്‍പ് ചെയ്ത ദുയ 


اللهم انصر أعلى الجندين، وأهْدَى الفئتين، وأكرم الحزبين، وأفضل الدينين.

(അല്ലാഹുവേ ഈ രണ്ടു സൈന്യങ്ങളില്‍ നിന്ന് ഉത്തമ സൈന്യത്തെയും, രണ്ടു വിഭാഗത്തില്‍ നിന്ന് നേരി ന്‍റെ വിഭാഗത്തെയും, രണ്ടു സംഘത്തില്‍ നിന്ന് ഉന്നതരായ സംഘത്തെയും രണ്ടു മതങ്ങളില്‍ നിന്ന് ഉല്‍കൃഷ്ട മതത്തെയും നീ സഹായിക്കണേ...)
وَقَالَ السُّدِّي: كَانَ الْمُشْرِكُونَ حِينَ خَرَجُوا مِنْ مَكَّةَ إِلَى بَدْر، أَخَذُوا بِأَسْتَارِ الْكَعْبَةِ فَاسْتَنْصَرُوا اللَّهَ وَقَالُوا: اللَّهُمَّ انْصُرْ أَعْلَى الْجُنْدَيْنِ، وَأَكْرَمَ الْفِئَتَيْنِ، وَخَيْرَ الْقَبِيلَتَيْنِ. فَقَالَ اللَّهُ: {إِنْ تَسْتَفْتِحُوا فَقَدْ جَاءَكُمُ الْفَتْحُ} يَقُولُ: قَدْ نَصَرْتُ مَا قُلْتُمْ، وَهُوَ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.
وَقَالَ عَبْدُ الرَّحْمَنِ بْنُ زَيْدِ بْنِ أَسْلَمَ: هُوَ قَوْلُهُ تَعَالَى إِخْبَارًا عَنْهُمْ: {وَإِذْ قَالُوا اللَّهُمَّ إِنْ كَانَ هَذَا هُوَ الْحَقَّ مِنْ عِنْدِكَ [فَأَمْطِرْ عَلَيْنَا حِجَارَةً مِنَ السَّمَاءِ أَوِ ائْتِنَا بِعَذَابٍ أَلِيمٍ] } [الْأَنْفَالِ: 32] . (3)
الكتاب: تفسير القرآن العظيم
ابن كثير القرشي (700 - 774هـ).
 
  
ഇനി അവര്‍ ഹജ്ജിനു വന്നിരുന്നു ആ സമയത്ത് അവര്‍ ചൊല്ലിയിരുന്ന തല്‍ബീയത്തു വളരെ ശ്രദ്ധേയം ആണ്......


لبيك اللهم لبيك لا شريك لك إلا شريك هو لك تملكه وما ملك
(അല്ലാഹുവേ നിന്റെ വിളിക്കുത്തരം നൽകി ഞങ്ങൾ ഇതാ വന്നിരിക്കൂന്നു. നിനക്ക് പങ്കു കാരില്ല.....etc.  
അബു ജഹലും ഇത് ചൊല്ലിയിരുന്നു.
"അല്ലാഹുവേ നിന്റെ വിളിക്കുത്തരം നൽകി ഞങ്ങൾ ഇതാ വന്നിരിക്കൂന്നു. നിനക്ക് പങ്കു കാരില്ല. "
ഇത്രയും പറയുമ്പോൾ റസൂൽ (സ) അവരോട് ഇത്ര മതി എന്ന് പറഞ്ഞു വിലക്കിയിരുന്നു.
അപ്പോൾ അബു ജഹൽ പറഞ്ഞ അടുത്ത വരി ഇതായിരുന്നു.
"ഇലാ ഷെരീക്കൻ ഹുവ ലക തംലികുഹു വമാ മലക"
(അല്ലാഹുവേ നിനക്ക് ഒരു തരത്തിലുള്ള കൂറുകാരുണ്ട്, അവർ സ്വയം പര്യാപ്തത ഉള്ളവരല്ല, അവര്ക്കുല്ലതെല്ലാം നീ നല്കിയതാ,)

അവര്‍ ജാഹിലീയ കാലത്ത് അഷുറ നോമ്പ് എടുത്തിരുന്നു എന്ന് സഹീഹ് ബുഖാരിയില്‍ കാണാം: 

حَدَّثَنِي مُحَمَّدُ بْنُ الْمُثَنَّى، حَدَّثَنَا يَحْيَى، حَدَّثَنَا هِشَامٌ، قَالَ أَخْبَرَنِي أَبِي، عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ كَانَ يَوْمُ عَاشُورَاءَ تَصُومُهُ قُرَيْشٌ فِي الْجَاهِلِيَّةِ، وَكَانَ النَّبِيُّ صلى الله عليه وسلم يَصُومُهُ، فَلَمَّا قَدِمَ الْمَدِينَةَ صَامَهُ وَأَمَرَ بِصِيَامِهِ، فَلَمَّا نَزَلَ رَمَضَانُ كَانَ رَمَضَانُ الْفَرِيضَةَ، وَتُرِكَ عَاشُورَاءُ، فَكَانَ مَنْ شَاءَ صَامَهُ، وَمَنْ شَاءَ لَمْ يَصُمْهُ‏.‏(Book 65, Hadith 4504)
 ആയിഷ (റ) : ഇസ്ലാമിന്നു മുന്‍പേ ഉള്ള ജാഹിലീയ കാലത്ത് ഖുറൈശികള്‍ മുഹര്‍റം പത്തിന്റെ നോമ്പ് അനുഷ്ടിച്ചിരുന്നു. പ്രവാചകനും അത് നോല്‍കാറുണ്ടായിരുനു.  മദീനയില്‍ പാലായനം ചെയ്തപ്പോഴും നബിയും നോമ്പ് അനുഷ്ട്ടിച്ചു അവിടെ ഉള്ളവരോടും കല്‍പ്പിച്ചു.  പിന്നീട് റമദാന്‍ നോമ്പിന്റെ കല്‍പ്പന വന്നപ്പോള്‍ അഷുറ നോമ്പ് ഇച്ഛാനുസൃതമാക്കി.


മക്കാമുശ്രിക്കുകളുടെ വിശ്വാസം എന്തായിരുന്നു എന്ന് ഇമാമുകള്‍ പറയുന്നത് നോക്കാം....

ഇമാം റാസി (റ):

( " المسألة الأولى : اعلم انه ليس في العالم أحد يثبت لله شريكا يساويه في الوجود والقدرة والعلم والحكمة ، وهذا مما لم يوجد الى الآن
وقال الرازي في ( 1/111) في تفسير قوله تعالى ( فلا تجعلوا لله أندادا ) البقرة :  
അല്ലാഹുവിന്നു സമനായി ഹിക്മത്തിലും ഇല്മിലും കഴിവിലും അല്ലാഹുവിനോട് ഒപ്പം നില്‍ക്കാന്‍ പറ്റുന്ന പങ്കുകാരനെ സ്ഥാപിച്ച  ഒരാളും തന്നെ ഈ ലോകത്ത് ഇല്ല.  ഇതുവരെ അത് സംഭവിച്ചിട്ടില്ല.


ഇമാം റാസി (റ):
وقال الفخرالرازي في ( 17/86) في تفسير قوله تعالى ( قل من يرزقكم من السماء والارض ... ) يونس
" وهذا يدل على ان المخاطبين بهذا الكلام كانوا يعرفون الله ويقرون به ، وهم الذين قالوا في عبادتهم للأصنام انها تقربهم الى الله زلفى ، وانهم شفعاؤنا عند الله
وكانوا يعلمون ان هذه الأصنام لا تنفع ولا تضر فعند ذلك قال الرسول عليه السلام (فقل افلا تتقون ) يعني : افلا تتقون ان تجعلوا هذه الاوثان شركاء لله في المعبودية ، مع اعترافكم بأن كل الخيرات في الدنيا والآخرة انما تحصل من رحمة الله واحسانه ، واعترافكم بأن هذه الأوثان لا تنفع ولا تضر ألبتة " انتهى
 "ആകാശ ഭൂമികളിൽ നിന്ന് ഭക്ഷണം നൽകുന്നവൻ ആര് എന്ന ചോദ്യത്തിന്" അവർ അല്ലാഹുവാണ് എന്ന് പറയുന്നതിനെ ഇമാം റാസി വിശദീകരിക്കുന്നു :
അവർക്ക് അല്ലാഹുവിനെ അറിയാമായിരുന്നു, അല്ലാഹുവിനെ കുറിച്ച് അവർ അംഗീകരിച്ചിരുന്നു, പിന്നെ എന്തിനു മാറുള്ളവരെ ആരാധിക്കുന്നു എന്ന് ചോദിക്കുമ്പോൾ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ എന്ന് മറുപടി പറയും. അല്ലാഹുവിനെ അടുത്തു ശുപാർശ കിട്ടാനാണ് എന്ന് പറയും.
ഈ വിഗ്രഹങ്ങൾ ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യുകയില്ല മറിച്ചു അല്ലാഹുവിലേക്ക് അടുപ്പിക്കുക മാത്രമേ ചെയ്യൂ എന്ന് അവർക്കറിയാമായിരുന്നു.
അപ്പൊ റസൂൽ ചോദിക്കുന്നു "സൂക്ഷിക്കുന്നില്ലേ"
അവർ സമ്മതിച്ചിരുന്നു, ഈ വിഗ്രഹങ്ങൾ ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യുകയില്ല ഇല്ല എന്നും, അതുപോലെ ദുനിയാവിലെയും ആഖിറത്തിലെയും സകല നന്മകളും കരസ്ഥമാക്കുന്നതു അല്ലാഹുവിനെ റഹ്മത്തിൽനിന്നും ഇഹ്സാനിൽ നിന്നുമാണ് എന്ന് നിങ്ങൾ സമ്മദിക്കുന്നതോടൊപ്പം എന്തിനാണ് പിന്നെ നിങ്ങൾ ഇവരെ ആരാധിക്കുന്നത് എന്നാണ് റസൂൽ (സ) പറഞ്ഞത് എന്നാണ് വിവരിക്കുന്നത്.

ഇമാം റാസി (റ):
أَنَّهُ مَتَى مَاتَ مِنْهُمْ رَجُلٌ كَبِيرٌ يَعْتَقِدُونَ فِيهِ أَنَّهُ مُجَابُ الدَّعْوَةِ وَمَقْبُولُ الشَّفَاعَةِ عِنْدَ اللَّهِ تَعَالَى اتَّخَذُوا صَنَمًا عَلَى صُورَتِهِ يَعْبُدُونَهُ عَلَى اعْتِقَادِ أَنَّ ذَلِكَ الْإِنْسَانَ يَكُونُ شَفِيعًا لَهُمْ يَوْمَ الْقِيَامَةِ عِنْدَ اللَّهِ تَعَالَى عَلَى مَا أَخْبَرُ اللَّهُ تَعَالَى عَنْهُمْ بِهَذِهِ الْمَقَالَةِ فِي قَوْلِهِ: هؤُلاءِ شُفَعاؤُنا عِنْدَ اللَّهِ[يُونُسَ: 18]
അവരില്‍ നിന്നും ഒരു വലിയ മനുഷ്യന്‍ മരിച്ചു കഴിഞ്ഞാല്‍ ആ മനുഷ്യനില്‍ അവര്‍ വിശ്വസിച്ചിരുന്നു അല്ലാഹുവിന്റെ അടുക്കല്‍ പാരത്രീക ലോകത്ത് ഈ മനുഷ്യന്‍ അവരുടെ ശുപാര്‍ഷകന്‍ ആവുമെന്ന വിശ്വാസത്താല്‍ ആണ് ആ മനുഷ്യനെ അവര്‍ ആരാധിച്ചത്.

وقيل: إنهم وضعوا هذه الأصنام والأوثان على صور أنبيائهم وأكابرهم، وزعموا أنهم متى اشتغلوا بعبادة هذه التماثيل فإن أولئك الأكابر يكونون شفعاء لهم عند الله. قال الرازي: ونظيره في هذا الزمان اشتغال كثير من الخلق بتعظيم قبور الأكابر على اعتقاد أنهم إذا عظموا قبورهم فإنهم يكونون شفعاء لهم عند الله.
الكتاب: السراج المنير في الإعانة على معرفة بعض معاني كلام ربنا الحكيم الخبير  (2/11)
الخطيب الشربيني ( 000 - 977 هـ = 000 - 1570 م)

ഇമാം റാസി (റ):
الْقَوْمُ كَانُوا مُعْتَرِفِينَ بِوُجُودِ اللَّه تَعَالَى كَمَا قَالَ: وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّماواتِ وَالْأَرْضَ لَيَقُولُنَّ اللَّهُ [لُقْمَانَ: 25] وَمَا أَطْلَقُوا لَفْظَ اللَّه عَلَى أَحَدٍ سِوَى اللَّه سُبْحَانَهُ، كَمَا قَالَ تَعَالَى: هَلْ تَعْلَمُ لَهُ سَمِيًّا
الكتاب: مفاتيح الغيب = التفسير الكبير
الرَّازي، فخر الدين (544 - 606هـ، 1150 - 1210م).
ഇമാം റാസി പറയുന്നു : അവരുടെ ഒരു ഇലാഹിനെയും അവര്‍ അല്ലാഹു എന്ന് പേരിട്ടു വിളിച്ചിട്ടില്ല.


റസൂൽ(സ)ആരാധിച്ച അല്ലാഹുവിനെ മക്കാമുഷ്രികുകൾ അംഗീകരിച്ചിരുന്നു എന്ന് ഖുർആൻ.
ഖുർആൻ പറയുന്നു.
قل من يرزقكم من السماء والأرض أمن يملك السمع والابصر ومن يخرج الحي من الميت ويخرج الميت من الحي ومن يدبر الامر فسيقولون الله فقل افلا تتقون
പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക്‌ ആഹാരം നല്‍കുന്നത്‌ ആരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത്‌ ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന്‌ ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന്‌ ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (Yunsu-31) മേൽ വചനം വ്യാഖ്യാനിച്ചുകൊണ്ട് ഇമാം  റാസി(റ) രേഖപ്പെടുത്തുന്നു.
إذا سألهم عن مدبر هذه الأحوال فسيقولون إنه الله سبحانه وتعالى، وهذا يدل على أن المخاطبين بهذا الكلام كانوا يعرفون الله ويقرون به، 
الكتاب: مفاتيح الغيب = التفسير الكبير (17/247)
الرَّازي، فخر الدين (544 - 606هـ، 1150 - 1210م).
 
"ഈ വചനത്തിൽ പറഞ്ഞ സംഗതികൾ നിയന്ത്രിക്കുന്നവൻ ആരാണെന്ന് അവരോട് ചോദിച്ചാൽ അല്ലാഹുവാണെന്ന് അവർ പറയും.ഈ ചോദ്യവുമായി അല്ലാഹു അഭിമുഖീകരിക്കുന്ന (മുഷ്രിക്കുകൾ)അല്ലാഹുവെ മനസ്സിലാക്കുകയും അവനെ അംഗീകരിക്കുകയും ചെയ്തിരുന്നു." ഇമാം റാസി(റ) തഫ്സീറുൽ കബീർ(യൂനുസ്‐31)

مَا حَكَاهُ اللَّه تَعَالَى عَنْهُمْ فِي هَذِهِ الْآيَةِ، وَهُوَ قَوْلُهُمْ: هؤُلاءِ شُفَعاؤُنا عِنْدَ اللَّهِ فَاعْلَمْ أَنَّ مِنَ النَّاسِ مَنْ قَالَ إِنَّ أُولَئِكَ الْكُفَّارَ تَوَهَّمُوا أَنَّ عِبَادَةَ الْأَصْنَامِ أَشَدُّ فِي تَعْظِيمِ اللَّه مِنْ عِبَادَةِ اللَّه سُبْحَانَهُ وَتَعَالَى فَقَالُوا لَيْسَتْ لَنَا أَهْلِيَّةٌ أَنْ نَشْتَغِلَ بِعِبَادَةِ اللَّه تَعَالَى بَلْ نَحْنُ نَشْتَغِلُ/ بِعِبَادَةِ هَذِهِ الْأَصْنَامِ، وَأَنَّهَا تَكُونُ شُفَعَاءَ لَنَا عِنْدَ اللَّه تَعَالَى. ثُمَّ اخْتَلَفُوا فِي أَنَّهُمْ كَيْفَ قَالُوا فِي الْأَصْنَامِ إِنَّهَا شُفَعَاؤُنَا عِنْدَ اللَّه؟ وَذَكَرُوا فِيهِ أَقْوَالًا كَثِيرَةً
الكتاب: مفاتيح الغيب = التفسير الكبير (١٧/٢٢٧)

الرَّازي، فخر الدين (544 - 606هـ، 1150 - 1210م).
ജനങ്ങളില്‍ നിന്ന് ചിലര്‍ പറഞ്ഞിരുന്നു കുഫ്ഫാറുകളായ ആളുകള്‍ , വിഗ്രഹങ്ങളെ ആരാധിക്കുന്നവര്‍ അല്ലാഹുവിനെക്കളും കൂടുതല്‍ ശക്തി കണ്ടപ്പോള്‍ അവര്‍ പറഞ്ഞത് അല്ലാഹുവിനു ഇബാദത്ത് എടുക്കാനുള്ള യോഗ്യത നമുക്കില്ല അതുകൊണ്ട് നമുക്ക് ഇവര്‍ അല്ലാഹുവിന്റെ അടുത്തുള്ള ശുപാര്‍ശകരാണ്.

അതെ വാദം പറഞ്ഞിരുന്ന ഒരു വിഭാഗം നമ്മുടെ ഇടയിലും ഉണ്ട്.

 
 _____________________________________
( قل من يرزقكم من السماء والارض ... ) يونس  وَهَذَا يَدُلُّ عَلَى أَنَّ الْمُخَاطَبِينَ بِهَذَا الْكَلَامِ كَانُوا يَعْرِفُونَ اللَّه وَيُقِرُّونَ بِهِ، وَهُمُ الَّذِينَ قَالُوا فِي عِبَادَتِهِمْ لِلْأَصْنَامِ إِنَّهَا تُقَرِّبُنَا إِلَى اللَّه زُلْفَى وَإِنَّهُمْ شُفَعَاؤُنَا عِنْدَ اللَّه وَكَانُوا يَعْلَمُونَ أَنَّ هَذِهِ الْأَصْنَامَ لَا تَنْفَعُ وَلَا تَضُرُّ، فَعِنْدَ ذَلِكَ قَالَ لِرَسُولِهِ عَلَيْهِ السَّلَامُ: فَقُلْ أَفَلا تَتَّقُونَ يَعْنِي أَفَلَا تَتَّقُونَ أَنْ تَجْعَلُوا هَذِهِ الْأَوْثَانَ شُرَكَاءَ للَّه فِي الْمَعْبُودِيَّةِ، مَعَ اعْتِرَافِكُمْ بِأَنَّ كُلَّ الْخَيْرَاتِ فِي الدُّنْيَا وَالْآخِرَةِ إِنَّمَا تَحْصُلُ مِنْ رَحْمَةِ اللَّه وَإِحْسَانِهِ، وَاعْتِرَافِكُمْ بِأَنَّ هَذِهِ الْأَوْثَانَ لَا تَنْفَعُ وَلَا تَضُرُّ أَلْبَتَّةَ.
الكتاب: مفاتيح الغيب = التفسير الكبير  (17/247)
الرَّازي، فخر الدين (544 - 606هـ، 1150 - 1210م).
_____________________________________


ഇബ്ന്‍ കസീര്‍ (റ):

 فَإِنَّ غَالِبَ الْأُمَمِ كَانَتْ مُقِرَّةً بِالصَّانِعِ، وَلَكِنْ تَعْبُدُ (4) مَعَهُ غَيْرَهُ مِنَ الْوَسَائِطِ الَّتِي يَظُنُّونَهَا تَنْفَعُهُمْ أَوْ تُقَرِّبُهُمْ مِنَ اللَّهِ زُلْفَى.
الكتاب: تفسير القرآن العظيم (4/482)
ابن كثير القرشي (700 - 774هـ).
_____________________________________





ഷാഫി മദഹബിലെ   ഇമാം മക്രീസി (റ):
ولا ريب أن توحيد الربوبية لم ينكره المشركون، بل أقرّوا بأنه سبحانه وحده خالقهم، وخالق السموات والأرض، والقائم بمصالح العالم كله، وإنما أنكروا توحيد الإلهيّة والمحبّة.  
تجريد التوحيد للإمام المقريزي ص: (٧)
യാതൊരു സംശയവുമില്ല, മുശ്രിക്കുകള്‍ തൌഹീദുല്‍ റബൂബീയത്തിനെ നിഷേധിച്ചിരുന്നില്ല. മാത്രവുമല്ല അല്ലാഹുവാണ് നമ്മെ ശ്രിഷ്ടിച്ചത് എന്ന് അവര്‍ അങ്ങീകരിച്ചിരുന്നു.  ആകാശ ഭൂമികളുടെ ശ്രിഷ്ടാവ് അള്ളാഹു ആണ് എന്നും ഈ ലോകത്തിലെ സകല നന്മകളും നിലനിര്‍ത്തുന്നവന്‍ അള്ളാഹു ആണ് എന്നും അവര്‍ അന്ഗീകരിച്ചിരുന്നു. തൌഹീദുല്‍ ഉലൂഹീയത്തു ആയിരുന്നു അവര്‍ നിഷേധിച്ചത്.
 

_____________________________________


قال قتادة " لا تسأل أحدا من المشركين من ربك ؟ إلا ويقول ربي الله وهو يشرك في ذلك " وقال " الخلق كلهم يقرون لله أنه ربهم ثم يشركون بعد ذلك " وقال ابن زيد " ليس أحد يعبد مع الله غيره إلا وهو مؤمن بالله ويعرف أن الله ربه وخالقه ورازقه وهو يشرك به . . . ألا ترى كيف كانت العرب تلبي تقول : لبيك اللهم لبيك لا شريك لك إلا شريك هو لك تملكه وما ملك : المشركون كانوا يقولون هذا "

ഇബ്ന്‍ സൈദ്‌ (റ) പറയുന്നു: അല്ലാഹുവിനെകൊണ്ട് വിശ്വസിക്കാതെ മറ്റുള്ളവരെ ആരാധിക്കുന്ന ഒരാളും തന്നെ ഇല്ല എന്ന് പറഞ്ഞുകൊണ്ട് തല്ബീയത്തു തെളിവായി കൊണ്ട് വരുന്നു.

"അല്ലാഹുവേ നിന്റെ വിളിക്കുത്തരം നൽകി ഞങ്ങൾ ഇതാ വന്നിരിക്കൂന്നു. നിനക്ക് പങ്കു കാരില്ല. "
(അല്ലാഹുവേ നിനക്ക് ഒരു തരത്തിലുള്ള കൂറുകാരുണ്ട്, അവർ സ്വയം പര്യാപ്തത ഉള്ളവരല്ല, അവര്ക്കുല്ലതെല്ലാം നീ നല്കിയതാ,)
 (ഇത് തന്നെ അല്ലെ ഇന്ന് നമ്മുടെ ഇടയില്‍ ഉള്ള ഒരു വിഭാഗം പറയുന്നത്???)

الإمام الطبري عند قوله تعالى:
 وَإِذَا مَسَّ الإنسَانَ ضُرٌّ دَعَا رَبَّهُ مُنِيبًا إِلَيْهِ ثُمَّ إِذَا خَوَّلَهُ نِعْمَةً مِّنْهُ نَسِيَ مَا كَانَ يَدْعُو إِلَيْهِ مِن قَبْلُ وَجَعَلَ لِلَّهِ أَندَادًا لِّيُضِلَّ عَن سَبِيلِهِ قُلْ تَمَتَّعْ بِكُفْرِكَ قَلِيلا إِنَّكَ مِنْ أَصْحَابِ النَّار [الزمر8]. قال الطبري « كانت العرب تقر بوحدانية الله غير أنها كانت تشرك به في عبادته» 
 (تفسير الطبري)
 അവന്റെ രക്ഷിതാവിലേക്ക് താഴ്മയോടുകൂടി വിളിക്കുന്നു.
അല്ലാഹുവിന്റെ വഹ്ദാനീയത്തു അന്ഗീകരിച്ചിരുന്നു.
ഇബാദത്തിന്റെ കാര്യത്തില്‍ അവര്‍ അതെ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുകയും ചെയ്തു.

_____________________________________


തഫ്സീര്‍ അലൂസി പറയുന്നത് കാണുക
والجملة في موضع الحال من الأكثر أي ما يؤمن أكثرهم إلا في حال إشراكهم
الكتاب: روح المعاني
الألُّوسي، أبو الثناء شهاب الدين (1217-1270هـ، 1802-1854م).
 
അവരില്‍ അധിക പേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത് തന്നെ ശിര്‍ക്കിന്‍റെ  അവസ്ഥയില്‍ മാത്രമാണ്.

_____________________________________
ഇബ്ന്‍ അതീയ (റ) പറയുന്നത് കാണുക.
وقال عكرمة ومجاهد وقتادة وابن زيد هي في كفار العرب، وإيمانهم هو إقرارهم بالخالق والرازق والمميت، فسماه إيمانا وإن أعقبه إشراكهم بالأوثان والأصنام- فهذا الإيمان لغوي فقط من حيث هو تصديقها.
الكتاب: المحرر الوجيز في تفسير الكتاب العزيز (3/285)
ابن عطية (481 - 542 هـ = 1088 - 1148 م)
ഇക്രിമ, മുജാഹിദ്, ഖതാദ  പറയുന്നു :  അറബി കുഫ്ഫാറുകള്‍   അവരെ മരിപ്പിക്കുന്നവനും, ഭക്ഷണം നല്‍കുന്നവും, സൃഷ്ടാവും എല്ലാം അള്ളാഹു ആണ് എന്ന  അംഗീകാരം അവരുടെ വിശ്വാസമായിരുന്നു.  അള്ളാഹു അതിനെ ഇമാന്‍ എന്ന് വിളിച്ചു. എന്നാല്‍ അസ്നാമുകളെയും, ഔസാനുകളെയും  അല്ലാഹുവിനെയും കൊണ്ട് അവര്‍ ശിര്‍ക്ക് വെക്കുകയും ചെയ്തു.  ഈ വിശ്വാസം ഭാഷാപരം ആണ്.  അതവര്‍ സത്യപ്പെടുത്തുകയും ചെയ്തിരുന്നു.


_____________________________________


ഇബ്ന്‍ തീമിയ :
وَلَمْ يَكُنْ الْمُشْرِكُونَ يُسَوُّونَ بَيْنَ آلِهَتِهِمْ وَبَيْنَ اللَّهِ فِي كُلِّ شَيْءٍ بَلْ كَانُوا يُؤْمِنُونَ بِأَنَّ اللَّهَ هُوَ الْخَالِقُ الْمَالِكُ لَهُمْ وَهُمْ مَخْلُوقُونَ مَمْلُوكُونَ لَهُ وَلَكِنْ كَانُوا يُسَوُّونَ بَيْنَهُ وَبَيْنَهَا فِي الْمَحَبَّةِ وَالتَّعْظِيمِ وَالدُّعَاءِ وَالْعِبَادَةِ وَالنَّذْرِ لَهَا وَنَحْوِ ذَلِكَ مِمَّا يُخَصُّ بِهِ الرَّبُّ
الكتاب: مجموع الفتاوى(18/13)
ابن تيمِيَّة، تقي الدين (661 - 728 هـ، 1263 - 1328 م).
മുശ്രിക്കുകള്‍ എല്ലാ കാര്യത്തിലും അവര്‍ അല്ലാഹുവിനെ സമപ്പെടുത്തിയവര്‍ ആയിരുന്നില്ല. അവര്‍ വിശ്വസിച്ചിരുന്നു അല്ലാഹുവാണ് അവരുടെ സൃഷ്ടാവ് എന്നും,  അല്ലാഹുവാണ് അവരെ ഉടമപ്പെടുത്തുന്നത് എന്നും, അല്ലഹുവിനാല്‍ ഉടമപ്പെടുത്തപ്പെട്ട ശ്രിഷ്ട്ടികളാണ് അവരെന്നും. പക്ഷെ അവര്‍ അല്ലാഹുവിന്നും അവരുടെ ആലിയത്തിനും ഇടയില്‍ ഇബാദത്ത്, ദുഅ, തഅളീമു ഇത്തരം കാര്യത്തിനാണ് ആയിരുന്നു അവര്‍  അല്ലാഹുവിനെ സമപ്പെടുത്തിയത്.
'ഇബ്ന്‍ തീമിയ (റ)' - മജ്മു അല്‍ ഫതാവ (18/13)

الْخَامِسُ : أَنَّهُمْ لَوْ عَيَّنُوا اللَّهَ بِمَا لَيْسَ هُوَ اللَّهُ وَقَصَدُوا عِبَادَةَ اللَّهَ مُعْتَقِدِينَ أَنَّ هَذَا هُوَ اللَّهُ كَاَلَّذِينَ عَبَدُوا الْعِجْلَ وَاَلَّذِينَ عَبَدُوا الْمَسِيحَ وَاَلَّذِينَ يَعْبُدُونَ الدَّجَّالَ وَاَلَّذِينَ يَعْبُدُونَ مَا يَعْبُدُونَ مِنْ دُنْيَاهُمْ وَهَوَاهُمْ وَمَنْ عَبَدَ مِنْ هَذِهِ الْأُمَّةِ فَهُمْ عِنْدَ نُفُوسِهِمْ إنَّمَا يَعْبُدُونَ اللَّهَ لَكِنَّ هَذَا الْمَعْبُودَ الَّذِي لَهُمْ لَيْسَ هُوَ اللَّهَ . فَإِذَا قَالَ { لَا أَعْبُدُ مَا تَعْبُدُونَ } كَانَ مُتَبَرِّئًا مِنْ هَؤُلَاءِ الْمَعْبُودِينَ وَإِنْ كَانَ مَقْصُودُ الْعَابِدِينَ هُوَ اللَّهُ . الْوَجْهُ السَّادِسُ : أَنَّهُمْ إذَا وَصَفُوا اللَّهَ بِمَا هُوَ بَرِيءٌ مِنْهُ كَالصَّاحِبَةِ وَالْوَلَدِ وَالشَّرِيكِ وَأَنَّهُ فَقِيرٌ أَوْ بَخِيلٌ أَوْ غَيْرُ 
ذَلِكَ وَعَبَدُوهُ كَذَلِكَ . فَهُوَ بَرِيءٌ مِنْ الْمَعْبُودِ الَّذِي لِهَؤُلَاءِ . فَإِنَّ هَذَا لَيْسَ هُوَ اللَّهَ 
الكتاب: مجموع الفتاوى (16/600)
ابن تيمِيَّة، تقي الدين (661 - 728 هـ، 1263 - 1328 م).

كَمَا قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ " { أَلَّا تَرَوْنَ كَيْفَ يَصْرِفُ اللَّهُ عَنِّي سَبَّ قُرَيْشٍ ؟ يَسُبُّونَ مُذَمَّمًا وَأَنَا مُحَمَّدٌ } " . فَهُمْ وَإِنْ قَصَدُوا عَيْنَهُ لَكِنْ لَمَّا وَصَفُوهُ بِأَنَّهُ مُذَمَّمٌ كَانَ سَبُّهُمْ وَاقِعًا عَلَى مَنْ هُوَ مُذَمَّمٌ وَهُوَ مُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ . وَذَاكَ لَيْسَ هُوَ اللَّهَ . فَالْمُؤْمِنُونَ بُرَآءُ مِمَّا يَعْبُدُ هَؤُلَاءِ . الْوَجْهُ السَّابِعُ : أَنَّ كُلَّ مَنْ لَمْ يُؤْمِنْ بِمَا وَصَفَ بِهِ الرَّسُولُ رَبَّهُ فَهُوَ فِي الْحَقِيقَةِ لَمْ يَعْبُدْ مَا عَبَدَهُ الرَّسُولُ مِنْ تِلْكَ الْجِهَةِ . وَقِسْ عَلَى هَذَا فَلْتَتَأَمَّلْ هَذِهِ الْمَعَانِيَ وَتُلَخِّصْ وَتُهَذِّبْ وَاَللَّهُ تَعَالَى أَعْلَمُ . 
 الكتاب: مجموع الفتاوى (16/601)
ابن تيمِيَّة، تقي الدين (661 - 728 هـ، 1263 - 1328 م).

 _____________________________________

وَما يُؤْمِنُ أَكْثَرُهُمْ الآية، قال ابن عباس: هي في أهل الكتاب الذين يؤمنون بالله ثم يشركون من حيث كفروا بنبيه، أو من حيث قالوا عزير ابن الله، والمسيح ابن الله. وقال عكرمة ومجاهد وقتادة وابن زيد هي في كفار العرب، وإيمانهم هو إقرارهم بالخالق والرازق والمميت، فسماه إيمانا وإن أعقبه إشراكهم بالأوثان والأصنام- فهذا الإيمان لغوي فقط من حيث هو تصديقها. وقيل: هذه الآية نزلت بسبب قول قريش في الطواف والتلبية:
لبيك لا شريك لك إلا شريك هو لك تملكه وما ملك. وروي أن النبي صلى الله عليه وسلم كان إذا سمع أحدهم يقول: لبيك لا شريك لك، يقول له: قط قط، أي قف هنا ولا تزد: إلا شريك هو لك.
الكتاب: المحرر الوجيز في تفسير الكتاب العزيز(3/285)
ابن عطية (481 - 542 هـ = 1088 - 1148 م)

_____________________________________
ഇമാം കുര്‍തുബി (റ):
(فَسَيَقُولُونَ اللَّهُ) لِأَنَّهُمْ كَانُوا يَعْتَقِدُونَ أَنَّ الْخَالِقَ هُوَ اللَّهُ،
الكتاب : الجامع لأحكام القرآن = تفسير القرطبي(8/335)

أَنَّ الْكُفَّارَ إِنَّمَا يَعْتَقِدُونَ فِي أَصْنَامِهِمْ أَنَّهَا شَافِعَةٌ، وَأَنَّ لَهَا فَضْلًا. وَكُلُّ وَاحِدٍ مِنْهُمْ بِالْفِطْرَةِ يَعْلَمُ عِلْمًا لَا يَقْدِرُ عَلَى مُدَافَعَتِهِ أَنَّ الْأَصْنَامَ لَا فِعْلَ لَهَا فِي الشَّدَائِدِ الْعِظَامِ،
الكتاب : الجامع لأحكام القرآن = تفسير القرطبي(10/291)

_____________________________________
തഫ്സീര്‍ ബാഗവി:
قَوْلُهُ عَزَّ وَجَلَّ: قُلِ ادْعُوا الَّذِينَ زَعَمْتُمْ مِنْ دُونِهِ، وَذَلِكَ أَنَّ الْمُشْرِكِينَ أَصَابَهُمْ قَحْطٌ شَدِيدٌ حَتَّى أَكَلُوا الْكِلَابَ وَالْجِيَفَ فَاسْتَغَاثُوا بِالنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِيَدْعُوَ لَهُمْ، قَالَ اللَّهُ تَعَالَى: قُلِ لِلْمُشْرِكِينَ ادْعُوا الَّذِينَ زَعَمْتُمْ مِنْ دُونِهِ فَلا يَمْلِكُونَ كَشْفَ الضُّرِّ، الْقَحْطِ وَالْجُوعِ، عَنْكُمْ وَلا تَحْوِيلًا، إِلَى غَيْرِكُمْ أَوْ تَحْوِيلَ الْحَالِ مِنَ الْعُسْرِ إِلَى الْيُسْرِ.
الكتاب : معالم التنزيل في تفسير القرآن = تفسير البغوي (3/139)
البغوي، أبو محمد (ت 516 هـ).
പറയുക: അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച്‌ നോക്കുക. എന്ന ആയത്തിനെ വിശദീകരിച്ചുകൊണ്ട് പറയുന്നു :
_____________________________________

[وَمَا يُؤْمِنُ أَكْثَرُهُمْ بِاللَّهِ إِلَّا وَهُمْ مُشْرِكُون] يوسف ١٠٦

١ ابْنِ عَبَّاس  تَسْأَلُهُمْ مَنْ خَلَقَهُمْ؟ وَمَنْ خَلَقَ السَّمَوَاتِ وَالْأَرْضَ؟ فَيَقُولُونَ: اللَّهُ فَذَلِكَ إِيمَانُهُمْ وَهُمْ يَعْبُدُونَ غَيْرَهُ "

٢  مجاهد إيمانُهم قولهم: الله خالقنا ويرزقنا ويميتنا.، فهذا إيمان مع شرك عبادتهم غيرَه.

٣  عكرمة: قال: من إيمانهم إذا قيل لهم: من خلق السماوات؟ قالوا: الله. وإذا سئلوا: من خلقهم؟ قالوا: الله. وهم يشركون به بَعْدُ.

٤، ٥  جابر، وعامر: : ليس أحد إلا وهو يعلم أن الله خلقه وخلق السموات والأرض، فهذا إيمانهم، ويكفرون بما سوى ذلك

 ٦ قَتَادَةَ، «فِي إِيمَانِهِمْ
 هَذَا، إِنَّكَ لَسْتَ تَلْقَى أَحَدًا مِنْهُمْ إِلَّا أَنْبَأَكَ أَنَّ اللَّهَ رَبُّهُ، وَهُوَ الَّذِي خَلَقَهُ، وَرَزَقَهُ، وَهُوَ مُشْرِكٌ فِي عِبَادَتِهِ

٧ تفسير أبوحاتم الرازي  لَيْسَ أَحَدٌ يَعْبُدُ مَعَ اللَّهِ غَيْرَهُ، إِلا وَهُوَ يُؤْمِنُ بِاللَّهِ، يَعْرِفُ أَنَّ اللَّهَ عَزَّ وَجَلَّ رَبَّهُ وَأَنَّ اللَّهَ خَلَقَهُ وَرَزَقَهُ، وَهُوَ مُشْرِكٌ بِهِ

_____________________________________

١] الطبري (دعوا الله مخلصين له الدين) ، يقول: أخلصوا الدعاء لله هنالك، دون أوثانهم وآلهتهم، وكان مفزعهم حينئذٍ إلى الله دونها
الكتاب: جامع البيان في تأويل القرآن
الطبري، أبو جعفر (224-310هـ ، 839 - 923م).







٢]  دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ من غير إشراك لتراجع الفطرة وزوال المعارض من شدة الخوف....
[دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ] كائنين في صورة من أخلص دينه من المؤمنين حيث لا يذكرون إلا الله ولا يدعون سواه لعلمهم بأنه لا يكشف الشدائد إلا هو ( العنكبوت)

الكتاب: أنوار التنزيل وأسرار التأويل
البيضاوي، ناصر الدين

٣] {فَإِذَا رَكِبُوا فِي الْفُلْك دَعَوْا اللَّه مُخْلِصِينَ لَهُ الدِّين} أَيْ الدُّعَاء أَيْ لَا يَدْعُونَ مَعَهُ غَيْره لِأَنَّهُمْ فِي شِدَّة لَا يَكْشِفهَا إلَّا هُوَ

الكتاب: تفسير الجلالين
جلال الدين المحلي (791 - 864 هـ = 1389 - 1459 م)
 



٤]  (دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ) أَيْ صَادِقِينَ فِي نِيَّاتِهِمْ، وَتَرَكُوا عِبَادَةَ الْأَصْنَامِ وَدُعَاءَهَا.

الكتاب:  تفسير القرطبي
القرطبي، شمس الدين (600 - 671هـ، 1204 - 1273م).


٥ ]  وَيَصِيرُ بِقَلْبِهِ وَرُوحِهِ وَجَمِيعِ أَجْزَائِهِ مُتَضَرِّعًا إِلَى اللَّه تَعَالَى،

الكتاب: مفاتيح الغيب = التفسير الكبير
الرَّازي، فخر الدين (544 - 606هـ، 1150 - 1210م).
 

_____________________________________

ويحتمل قوله: { أَمْواتٌ غَيْرُ أَحْيَآءٍ }: الأصنام التي عبدوها؛ هن أموات غير أحياء.
قال بعضهم: أموات لأنها لا تتكلم، ولا تسمع، ولا تبصر، ولا تنفع، ولا تضرّ؛ كالميت
الكتاب: تفسير الماتريدي (تأويلات أهل السنة)  (6/491)
المَاتُرِيدي ( 000 - 333 هـ = 000 - 944 م)
_____________________________________

فَإِنَّ الْمُشْرِكِينَ مِنَ الْعَرَبِ كَانُوا يُقِرُّونَ بِتَوْحِيدِ الرُّبُوبِيَّةِ، وَأَنَّ خَالِقَ السَّمَاوَاتِ وَالْأَرْضِ وَاحِدٌ، كَمَا أَخْبَرَ تَعَالَى عَنْهُمْ بِقَوْلِهِ: {وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّهُ} (2) . {قُلْ لِمَنِ الْأَرْضُ وَمَنْ فِيهَا إِنْ كُنْتُمْ تَعْلَمُونَ} {سَيَقُولُونَ لِلَّهِ قُلْ أَفَلَا تَذَكَّرُونَ} (3) .
الكتاب: شرح العقيدة الطحاوية (1/31)
ابن أَبي العِزّ (731 - 792 هـ = 1331 - 1390 م)

അറേബ്യന്‍ മുശ്രിക്കുകളായ ആളുകള്‍ തൌഹീദ് റുബൂബീയത്തു അങ്ങീകരിച്ചിരുന്നു. ഈ ഭൂമിക്കും ആകാശത്തിന്നും ഒരേ ഒരു സൃഷ്ടാവ് മാത്രമേ ഉള്ളു എന്നും അവരങ്ങീകരിച്ചിരുന്നു. അള്ളാഹു അവരുടെ വാചകം അറിയിച്ചതുപോലെ  "ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത്‌ ആരെന്ന്‌ നീ അവരോട്‌ ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌."   ( നബിയേ, ) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ ( പറയൂ. ), "അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്‌. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നില്ലേ?


وَالثَّانِي: تَوْحِيدُ الرُّبُوبِيَّةِ، وَبَيَانُ أَنَّ اللَّهَ وَحْدَهُ خَالِقُ كُلِّ شَيْءٍ. وَالثَّالِثُ: تَوْحِيدُ الْإِلَهِيَّةِ، وَهُوَ اسْتِحْقَاقُهُ سُبْحَانَهُ وَتَعَالَى أَنْ يُعْبَدَ وَحْدَهُ لَا شَرِيكَ لَهُ.
الكتاب: شرح العقيدة الطحاوية (1/27)
ابن أَبي العِزّ (731 - 792 هـ = 1331 - 1390 م)

_____________________________________
അല്ലാഹുവില്‍ അവര്‍ ശിര്‍ക്ക് വെച്ചു.
وَجَعَلُوا لِلَّهِ شُرَكَاءَ الْجِنَّ وَخَلَقَهُمْ
ഇനി സമസ്തക്കാരുടെ ഖുര്‍ആന്‍ പരിഭാഷകളിലും അത് വ്യക്തമായികാണാം......അവര്‍ക്ക് അല്ലാഹുവില്‍ വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ ആ വിശ്വാസം ശിര്‍ക്ക് കലര്‍ന്നതായിരുന്നു എന്ന്.

അക്കാര്യം സമ്മതിക്കുന്നവരായിരുന്നു മക്കാമുശ്‌രിക്കുകള്‍ അതായത്‌ പ്രപഞ്ച സ്രഷ്ടാവും നിയന്താവും അല്ലാഹുവാണെന്നവര്‍ വിശ്വസിച്ചിരുന്നു. (ബയാനുല്‍ ഖുര്‍ആന്‍ , പേ: 1/485, കെ.വി.എം. പന്താവൂര്‍)



സഹോദരങ്ങളെ അല്ലാഹുവില്‍ വിശ്വസിച്ചത് കൊണ്ട് മാത്രം ഒരാളും രക്ഷപ്പെടില്ല അങ്ങിനെ രക്ഷപ്പെടുമായിരുന്നെങ്കില്‍ മക്ക മുശ്രിക്കുകളും രക്ഷപ്പെടുമായിരുന്നു അവര്‍ കാഫിറുകളാണെന്നും നരകത്തിലാനെന്നും ഖുര്‍ ആന്‍ തീര്‍ത്ത്‌ പറയുന്നു എന്താണ് കാരണം പല കാര്യങ്ങളിലും അവര്‍ അല്ലാഹുവില്‍ വിശ്വസിച്ചതോടൊപ്പം അവര്‍ അല്ലാഹു അല്ലാത്തവരെ ആരാധിക്കുകയും അവരോടു പ്രാര്‍ത്തിക്കുകയും ചെയ്തു അതുകൊണ്ട് നമ്മുടെ പ്രാര്‍ത്ഥനകള്‍ അല്ലാഹുവിനോട് മാത്രമാക്കുക.  മുശ്രിക്കുകളുടെ മാര്‍ഗ്ഗം വെടിഞ്ഞു നബി (സ) യുടെ മാര്‍ഗ്ഗം പിന്‍പറ്റുക നരകത്തിലേക്ക് നയിച്ചുകൊണ്ട് പോകുന്ന കുറാഫികളുടെ ശര്രില്‍ നിന്നും അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീന്‍.

_____________________________________

وَجَعَلُوا لِلَّـهِ مِمَّا ذَرَأَ مِنَ الْحَرْثِ وَالْأَنْعَامِ نَصِيبًا فَقَالُوا هَـٰذَا لِلَّـهِ بِزَعْمِهِمْ وَهَـٰذَا لِشُرَكَائِنَا ۖ فَمَا كَانَ لِشُرَكَائِهِمْ فَلَا يَصِلُ إِلَى اللَّـهِ ۖ وَمَا كَانَ لِلَّـهِ فَهُوَ يَصِلُ إِلَىٰ شُرَكَائِهِمْ ۗ سَاءَ مَا يَحْكُمُونَ ﴿١٣٦﴾    -  6:136]
അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയ കൃഷിയില്‍ നിന്നും, കന്നുകാലികളില്‍ നിന്നും അവര്‍ അവന്ന് ഒരു ഓഹരി നിശ്ചയിച്ച് കൊടുത്തിരിക്കുകയാണ്‌. എന്നിട്ട് അവരുടെ ജല്‍പനമനുസരിച്ച് ഇത് അല്ലാഹുവിനുള്ളതും, മറ്റേത് തങ്ങള്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ക്കുള്ളതുമാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ അവരുടെ പങ്കാളികള്‍ക്കുള്ളത് അല്ലാഹുവിന്നെത്തുകയില്ല. അല്ലാഹുവിന്നുള്ളതാകട്ടെ അവരുടെ പങ്കാളികള്‍ക്കെത്തുകയും ചെയ്യും. അവര്‍ തീര്‍പ്പുകല്‍പിക്കുന്നത് എത്രമോശം!

ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് കേരള സമസ്തയിലെ പണ്ഡിതന്‍ മാട്ടൂല്‍ അബ്ദുള്ള മുസ്ലിയാര്‍ എഴുതിയ ജലാലൈനി ഖുര്‍ആന്‍ തഫ്സീര്‍ വായിച്ചാലും മനസ്സിലാവും എന്തായിരുന്നു അവരുടെ വിശ്വാസം എന്ന്....

_____________________________________
 1.ആകാശ ഭുമികള്‍ ശ്രിഷ്ടിച്ചത് അല്ലാഹു വാണെന്ന് മക്ക മുശ്രിക്കുകള്‍ പറയുന്നു ആ അല്ലാഹു ഏത്? അവര്‍ അല്ലാഹു എന്ന് പറയുമ്പോള്‍ നബി (സ) ഉടനെ അല്ഹമ്ദുലില്ലാഹ് എന്ന് പറയുന്നു നീ പറയും പോലെ അവരുടെ അല്ലാഹു വേറെ ആണെന്നുള്ള കാര്യം നമ്മുടെ മുത്തു നബി (സ) ക്ക് മനസ്സിലായിട്ടില്ലേ ?

2. കപ്പലില്‍ വെച്ച് മുശ്രിക്കുകള്‍ നിഷ്കളങ്കമായി പ്രാര്‍ത്തിച്ച അല്ലാഹു ഏത്?  അപ്പോള്‍ അവര്‍ക്ക് ഉത്തരം കൊടുത്ത അല്ലാഹു ഏത് ?

3. ജാഹിലിയ്യ കാലത്ത് ഉമര്‍ (റ) ഏത് അല്ലാഹുവിനു വേണ്ടിയായിരുന്നു ഈതികാഫ് നേര്ച്ചയാക്കിയത്  ? നബി (സ) വിശ്വസിച്ച അല്ലാഹുവില്‍ അല്ലങ്കില്‍ പിന്നെ എന്തിനു നബി (സ) ഉമര്‍ (റ)വിനക്കൊണ്ട് ആ നേര്ച്ച വീട്ടിച്ചു??

4. മക്ക മുശ്രിക്കുകള്‍ ഹജ്ജ് ചെയ്യാന്‍ വേണ്ടി വരുമ്പോള്‍ അല്ലാഹുവേ നിന്റെ  വിളിക്കുത്തരം നല്‍കി ഞങ്ങളിതാ വന്നിരിക്കുന്നു എന്ന് പറഞ്ഞ ആ അല്ലാഹു ഏതാണ് ? അതിനു ശേഷം ശിര്‍ക്കിന്റെ വരികള്‍ വരുന്ന ഭാഗം എത്തുമ്പോള്‍ കദിന്‍ കദിന്‍ എന്ന് പറഞ്ഞു നബി (സ) അവരെ തടയാന്‍ ശ്രമിച്ചത് എന്തിനു? മറ്റൊരു അല്ലാഹുവിനെ പറ്റിയാണ് നിന്റെ വിളിക്കുത്തരം നല്‍കി ഞങ്ങളിതാ വന്നിരിക്കുന്നു എന്ന് അവര്‍ പറഞ്ഞതെങ്കില്‍ ആവരിയും ശിര്‍ക്ക് തന്നെയല്ലേ പിന്നെ എന്ത് കൊണ്ട് നബി (സ) അവരെ ആദ്യമേ തടഞ്ഞില്ല?

5. ബദര്‍ യുദ്ധത്തിനു പുറപ്പെടുമ്പോള്‍ അബുജഹ്ല്‍ കഅബ യുടെ കില്ല പിടിച്ചു പ്രാര്‍ത്തിച്ചത് ഏത് അല്ലാഹുവിനോടാണ് ?

6. മുഹമ്മദ്‌ നബി (സ) യുടെ ഉപ്പയുടെ പേര്‍ അബ്ദുള്ള എന്നാണല്ലോ അത് ഏത് അല്ലാഹുവിന്റെ അടിമ എന്നാണു ?

7. ആകാശത്തു നിന്നും മഴ വര്ഷിപ്പിച്ചുതരുന്നത് അല്ലാഹു വാണെന്ന്  മുശ്രിക്കുകള്‍ പറഞ്ഞല്ലോ അത് ഏത് അല്ലാഹുവാണ് ?

8. കേള്‍വിയുടെയും കാഴ്ചയുടെയുമൊക്കെ ഉടമ അലാഹുവാണെന്ന് അവര്‍ പറഞ്ഞല്ലോ അത് ഏത് അല്ലാഹുവാണ്

7. അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഇവരെ ആരാധിക്കുന്നത് എന്ന് അവര്‍ പറഞ്ഞ അല്ലാഹു ഏത് ?

8. കന്നുകാലികളില്‍നിന്നും അവരുടെ സമ്പത്തില്‍ നിന്നും അവര്‍ ഒരു വിഹിതം മാറ്റി വെച്ചത് ഏത് അല്ലാഹുവിന്റെ മാര്‍ഗത്തിലെക്കായിരുന്നു ?
ആ വിഹിതത്തില്‍ അവര്‍ കൃത്രിമം നടത്തിയത് എന്ത് ഞായീകരണം പറഞ്ഞുകൊണ്ടായിരുന്നു?

9. പ്രപഞ്ച കാര്യങ്ങളെ ഒക്കെ ഭരിക്കുന്നത്‌ അല്ലാഹുവാണെന്നവര്‍ പറഞ്ഞല്ലോ ആ അല്ലാഹു ഏതാകുന്നു ?
ഇവര്‍ (അവരുടെ ആരാദ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങളുടെ ശുപാര്‍ശക്കാരാണെന്നു പറഞ്ഞല്ലോ ആ അല്ലാഹു ഏതാകുന്നു ?

10. ജീവനുള്ളതില്‍ നിന്നും ജീവനില്ലാത്തതും ജീവനില്ലാത്തതില്‍ നിന്നും ജീവനുള്ളതും പുറപ്പെടുവിപ്പിക്കുന്നത് അല്ലാഹുവാണെന്ന് അവര്‍ പറഞ്ഞല്ലോ ആ അല്ലാഹു ഏതാകുന്നു ?

11. മഹത്തായ സിംഹാസനത്തിന്റെ ഉടമ അല്ലാഹുവാനെന്നവര്‍ പറഞ്ഞല്ലോ ആ അല്ലാഹു ഏതാകുന്നു ?

12. എല്ലാ വസ്ത്തുക്കളുടെയും ആധിപത്യം കൈവശം വെച്ചവന്‍ ആരാണെന്ന് ചോദിച്ചാല്‍ അല്ലഹുവാണെന്നവര്‍ പറഞ്ഞല്ലോ ആ അല്ലാഹു ഏതാകുന്നു ?

13. താനെല്ലാവരെയും സഹായിക്കുന്നവനും എന്നാല്‍ തനിക്കെതിരില്‍ സഹായിക്കപ്പെടാതിരിക്കുകയും ചെയ്യുന്നവന്‍ ആരാണെന്ന് ചോദിച്ചാല്‍ അല്ലഹുവാണെന്നവര്‍ പറഞ്ഞല്ലോ ആ അല്ലാഹു ഏതാകുന്നു ?

14. സൂര്യനെയും ചന്ദ്രനേയും കീഴ്പ്പെടുത്തിയത്  ആരാണെന്ന് ചോദിച്ചാല്‍ അല്ലഹുവാണെന്നവര്‍ പറഞ്ഞല്ലോ ആ അല്ലാഹു ഏതാകുന്നു ?

15. ഭൂമിയില് കായ് കനികള്‍ ഉത്പാദിപ്പിക്കുന്നത് ആരാണെന്ന് ചോദിച്ചാല്‍ അല്ലഹുവാണെന്നവര്‍ പറഞ്ഞല്ലോ ആ അല്ലാഹു ഏതാകുന്നു ?

16. ലോകത്തെ മൊത്തം നിയന്ത്രിക്കുന്നത്‌ ആരാണെന്ന് ചോദിച്ചാല്‍ അല്ലഹുവാണെന്നവര്‍ പറഞ്ഞല്ലോ ആ അല്ലാഹു ഏതാകുന്നു ?

17. അവര്‍ അല്ലാഹുവാണെന്ന് പറയുമ്പോള്‍ നമ്മുടെ മുത്തു നബി (സ)അല്ഹമ്ദുലില്ലാഹ് എന്ന് പറഞ്ഞില്ലേ അത് മറ്റൊരു അല്ലാഹുവായിരുന്നെങ്കില്‍ പുന്നാര നബി (സ) ക്ക് തന്നെ പോലെ അത് മനസ്സിലായിട്ടില്ലേ?


18.  നബി (സ) യെ പ്രസവിച്ചപ്പോൾ ആ കുട്ടിയേയും കൊണ്ട് കഅബ ക്കുള്ളിൽ ചെന്ന് കൊണ്ട് അബ്ദുൽ മുത്തലിബ് നന്ദി പ്രകടിപ്പിച്ചു കൊണ്ടും കുട്ടിയുടെ ഗുണത്തിനും വേണ്ടിയും പ്രാർത്ഥിച്ചു എന്ന് ഷറഫുൽ അനാം മൗലൂദ് കാരൻ പറയുന്നുണ്ടല്ലോ ?يدعوا الله ويشكره عزوجل ,ഇത് ഏതോ അവരുടെ ഒരു സങ്കൽപ്പത്തിൽ ഉള്ള വേറെ ഒരു അല്ലാഹുവിനോട് ആണ് പ്രാർത്ഥിച്ചതെങ്കിൽ നബി (സ) മേൽ നടത്തിയ ഈ ശിർക്കൻ പ്രവർത്തനത്തെയാണോ നബിയുടെ മദ്ഹ് എന്ന് പറഞ്ഞു നിങ്ങൾ പാടുന്നത് ?

============================================================


ഇത്  എന്റെ ആദര്‍ശ സഹോദരന്‍ ഹാരിസ് ലേഖനം ആണ് ..
http://antisamastha.blogspot.ae/2016/10/blog-post_22.html