"നന്മ കല്‍പ്പിക്കലും തിന്മ വിരോധിക്കലും"
ചിലര്‍ക്ക് സമൂഹത്തില്‍ കാണുന്ന തിന്മകള് തടയുന്നവരെ കണ്ടാല്‍ ഒരലര്‍ജിയാണ് . വലിയ മാന്യന്മാരെപ്പോലെ ഐക്യം പറയാനും സമൂഹത്തിന്റെ കയ്യടി കിട്ടാനും അവര്‍ സത്യം മൂടി വെക്കും . വേറെ ചിലപ്പോള്‍ അവര്‍ സത്യം പറഞ്ഞുകൊണ്ട് ജനങ്ങളെ ദുരാചാരങ്ങളില്‍ നിന്നും തടയുന്നവരോട് പറയും ..
"അവര്‍ തെറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്കുള്ളത് അള്ളാഹു കൊടുത്തോളും - നമ്മള് എന്തിനാ അവരെ കുറ്റം പറയുന്നത് -"
നമ്മള് എന്തിനാ പല്ല് കുത്തി മണപ്പിക്കുന്നത്
മറ്റ് മതക്കാര്‍ കണ്ടാല്‍ മോശമല്ലേ "
ഒന്ന് മിണ്ടാതെ ഇരുന്ന് കൂടെ ....
എന്നാല്‍ നമുക്കങ്ങിനെ ഇവരുടെ വാക്കുകള്‍ കേട്ടിട്ട് മുഖവിലക്ക് എടുത്ത് മിണ്ടാതിരിക്കാന്‍ പറ്റുമോ ..?
ആള്‍ദൈവങ്ങളും കള്ള സിദ്ധന്മാരും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മദ്യപാനവും പലിശയും വ്യഭിചാരവും മറ്റ് സകല ഹറാമുകളും കൂലം കുത്തി ഒഴികിക്കൊണ്ടിരിക്കുമ്പോള്.,
അല്ലാഹു പറഞ്ഞതല്ലേ സത്യവിശ്വാസികള്‍ പരിഗണിക്കേണ്ടത് ...
അതേ ...
അള്ളാഹു പറയുന്നു :സൂറത്ത് ആലു ഇംറാന്‍
: 104
وَلْتَكُن
مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ
وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَـٰئِكَ هُمُ الْمُفْلِحُونَ ﴿١٠٤﴾
നന്മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്പിക്കുകയും , ദുരാചാരത്തില്‍ നിന്ന് വിലക്കുകയും
ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍. [3:104]
كُنتُمْ
خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّـهِ
ۗ وَلَوْ آمَنَ أَهْلُ الْكِتَابِ لَكَانَ خَيْرًا لَّهُم ۚ مِّنْهُمُ
الْمُؤْمِنُونَ وَأَكْثَرُهُمُ الْفَاسِقُونَ ﴿١١٠﴾
[3:110] മനുഷ്യവംശത്തിനു വേണ്ടി
രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്പിക്കുകയും, ദുരാചാരത്തില്‍ നിന്ന്
വിലക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാര്‍
വിശ്വസിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തില്‍
വിശ്വാസമുള്ളവരുണ്ട്. എന്നാല്‍ അവരില്‍ അധികപേരും ധിക്കാരികളാകുന്നു.
وَالْمُؤْمِنُونَ
وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ يَأْمُرُونَ بِالْمَعْرُوفِ
وَيَنْهَوْنَ عَنِ الْمُنكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ
وَيُطِيعُونَ اللَّـهَ وَرَسُولَهُ ۚ أُولَـٰئِكَ سَيَرْحَمُهُمُ اللَّـهُ ۗ إِنَّ
اللَّـهَ عَزِيزٌ حَكِيمٌ ﴿٧١﴾
സത്യവിശ്വാസികളും
സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്പിക്കുകയും, ദുരാചാരത്തില്‍ നിന്ന്
വിലക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും,
അല്ലാഹുവെയും
അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണ
കാണിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു
പ്രതാപിയും യുക്തിമാനുമാണ്.
خُذِ
الْعَفْوَ وَأْمُرْ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ ﴿١٩٩﴾
നീ വിട്ടുവീഴ്ച
സ്വീകരിക്കുകയും സദാചാരം കൽപിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക.
(സൂറ: അഅ്റാഫ്:
199)
لُعِنَ الَّذِينَ كَفَرُوا مِن بَنِي إِسْرَائِيلَ عَلَىٰ
لِسَانِ دَاوُودَ وَعِيسَى ابْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوا وَّكَانُوا
يَعْتَدُونَ ﴿٧٨﴾ كَانُوا لَا
يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ ۚ لَبِئْسَ مَا كَانُوا يَفْعَلُونَ ﴿٧٩﴾
ഇസ്രായീൽ സന്തതികളിലെ സത്യനിഷേധികൾ ദാവൂദിന്റെയും, മര്‍യമിന്റെ മകന് ഈസാ(അ)യുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവർ അനു സരണക്കേട് കാണിക്കുകയും, അതിക്രമം കൈക്കൊള്ളുകയും ചെയ്തതിന്റെ ഫലമത്രെ അത്. അവർ ചെയ്തിരുന്ന
ദുരാചാരത്തെ അവർ അന്യോന്യം തടയുമായിരുന്നില്ല. അവർ ചെയ്ത്
കൊണ്ടിരുന്നത് വളരെ ചീത്ത തന്നെ.
{സൂറ:മാഇദ : 78,79}
وَقُلِ
الْحَقُّ مِن رَّبِّكُمْ ۖ فَمَن شَاءَ فَلْيُؤْمِن وَمَن شَاءَ فَلْيَكْفُرْ ۚ ..................
പറയുക:
ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാണ്. ഇഷ്ടമുള്ളവര്‍ക്ക് വിശ്വസിക്കാം, ഇഷ്ടമുള്ളവര്‍ക്ക്
അവിശ്വസിക്കാം; ....................... (സൂറ:അൽകഹ്ഫ്: 29)
فَاصْدَعْ
بِمَا تُؤْمَرُ وَأَعْرِضْ عَنِ الْمُشْرِكِينَ ﴿٩٤﴾
അതിനാല്‍
നിന്നോടാവശ്യപ്പെട്ടതെന്തോ, അത് ഉറക്കെ
പ്രഖ്യാപിക്കുക. ബഹുദൈവവാദികളെ തീര്‍ത്തും അവഗണിക്കുക.
. (സൂറ: ഹിജ്റ്: 94)
==========================
ചിലര്‍ക്ക്
സമൂഹത്തില്‍ കാണുന്ന തിന്മകള് തടയുന്നവരെ കണ്ടാല്‍ ഒരലര്‍ജിയാണ് . വലിയ
മാന്യന്മാരെപ്പോലെ ഐക്യം പറയാനും സമൂഹത്തിന്റെ കയ്യടി കിട്ടാനും അവര്‍ സത്യം മൂടി
വെക്കും . വേറെ ചിലപ്പോള്‍ അവര്‍ സത്യം പറഞ്ഞുകൊണ്ട് ജനങ്ങളെ ദുരാചാരങ്ങളില്‍
നിന്നും തടയുന്നവരോട് പറയും ..
"അവര്‍ തെറ്റ്
ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്കുള്ളത് അള്ളാഹു കൊടുത്തോളും -
നമ്മള്
എന്തിനാ അവരെ കുറ്റം പറയുന്നത് -"
നമ്മള് എന്തിനാ പല്ല് കുത്തി
മണപ്പിക്കുന്നത്
മറ്റ് മതക്കാര്‍
കണ്ടാല്‍ മോശമല്ലേ "
ബനൂ ഇസ്രാഈല്യരിലെ ഒരു
കൂട്ടം ആളുകളുടെ ചരിത്രം വിശുദ്ധ ഖുര്‍ആനില്‍ ഉദ്ധരിച്ചുകൊണ്ട് ഈ കൂട്ടര്‍ക്ക്
അല്ലാഹു തന്നെ ശക്തമായ മറുപടി നല്‍കുന്നുണ്ട് .
കാണുക :
وَاسْأَلْهُمْ
عَنِ الْقَرْيَةِ الَّتِي كَانَتْ حَاضِرَةَ الْبَحْرِ إِذْ يَعْدُونَ فِي
السَّبْتِ إِذْ تَأْتِيهِمْ حِيتَانُهُمْ يَوْمَ سَبْتِهِمْ شُرَّعًا وَيَوْمَ لَا
يَسْبِتُونَ ۙ لَا تَأْتِيهِمْ ۚ كَذَٰلِكَ نَبْلُوهُم بِمَا كَانُوا يَفْسُقُونَ
﴿١٦٣﴾
وَإِذْ
قَالَتْ أُمَّةٌ مِّنْهُمْ لِمَ تَعِظُونَ قَوْمًا ۙ اللَّـهُ مُهْلِكُهُمْ أَوْ
مُعَذِّبُهُمْ عَذَابًا شَدِيدًا ۖ قَالُوا مَعْذِرَةً إِلَىٰ رَبِّكُمْ
وَلَعَلَّهُمْ يَتَّقُونَ ﴿١٦٤﴾ فَلَمَّا نَسُوا مَا ذُكِّرُوا بِهِ أَنجَيْنَا
الَّذِينَ يَنْهَوْنَ عَنِ السُّوءِ وَأَخَذْنَا الَّذِينَ ظَلَمُوا بِعَذَابٍ
بَئِيسٍ بِمَا كَانُوا يَفْسُقُونَ ﴿١٦٥﴾ فَلَمَّا عَتَوْا عَن مَّا نُهُوا عَنْهُ
قُلْنَا لَهُمْ كُونُوا قِرَدَةً خَاسِئِينَ ﴿١٦٦﴾
[- 166 - 7:163]
കടല്‍ത്തീരത്ത്
സ്ഥിതിചെയ്തിരുന്ന ആ പട്ടണത്തെപ്പറ്റി നീ അവരോട് ചോദിച്ച് നോക്കൂ. (അതായത്)
ശബ്ബത്ത് ദിനം (ശനിയാഴ്ച) ആചരിക്കുന്നതില്‍ അവര്‍ അതിക്രമം കാണിച്ചിരുന്ന സന്ദര്‍ഭത്തെപ്പറ്റി.
അവരുടെ ശബ്ബത്ത് ദിനത്തില്‍ അവര്‍ക്ക് ആവശ്യമുള്ള മത്സ്യങ്ങള്‍ വെള്ളത്തിനു മീതെ
തലകാണിച്ചുകൊണ്ട് അവരുടെ അടുത്ത് വരുകയും അവര്‍ക്ക് ശബ്ബത്ത് ആചരിക്കാനില്ലാത്ത
ദിവസത്തില്‍ അവരുടെ അടുത്ത് അവ വരാതിരിക്കുകയും ചെയ്തിരുന്നസന്ദര്‍ഭം. അവര്‍
ധിക്കരിച്ചിരുന്നതിന്റെ ഫലമായി അപ്രകാരം നാം അവരെ പരീക്ഷിക്കുകയായിരുന്നു. (163)
അല്ലാഹു നശിപ്പിക്കുകയോ
കഠിനമായി ശിക്ഷിക്കുകയോ ചെയ്യാന്‍ പോകുന്ന ഒരു ജനവിഭാഗത്തെ നിങ്ങളെന്തിനാണ്
ഉപദേശിക്കുന്നത്? എന്ന് അവരില്‍ പെട്ട ഒരു സമൂഹം പറഞ്ഞ സന്ദര്‍ഭം
(ശ്രദ്ധിക്കുക) അവര്‍ മറുപടി പറഞ്ഞു: നിങ്ങളുടെ രക്ഷിതാവിങ്കല്‍ (ഞങ്ങള്‍)
അപരാധത്തില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടിയാണ്. ഒരു വേള അവര്‍ സൂക്ഷ്മത
പാലിച്ചെന്നും വരാമല്ലോ. (164) എന്നാല്‍ അവരെ ഓര്‍മപ്പെടുത്തിയിരുന്നത്
അവര്‍ മറന്നുകളഞ്ഞപ്പോള്‍ ദുഷ്പ്രവൃത്തിയില്‍ നിന്ന് വിലക്കിയിരുന്നവരെ നാം
രക്ഷപ്പെടുത്തുകയും, അക്രമികളായ ആളുകളെ അവര്‍ ധിക്കാരം കാണിച്ചിരുന്നതിന്റെ
ഫലമായി നാം കഠിനമായ ശിക്ഷ മുഖേന പിടികൂടുകയും ചെയ്തു. (165)
അങ്ങനെ
അവരോട് വിലക്കപ്പെട്ടതിന്റെ കാര്യത്തിലെല്ലാം അവര്‍ ധിക്കാരം പ്രവര്‍ത്തിച്ചപ്പോള്‍
നാം അവരോട് പറഞ്ഞു: നിങ്ങള്‍ നിന്ദ്യന്മാരായ കുരങ്ങന്‍മാരായിക്കൊള്ളുക. (166)
(സൂറ: അഅ്റാഫ്: 163,
164, 165, 166 )
=====================================
നന്മ
കൽപിക്കലും തിന്മ വിരോധിക്കലും എന്ന
ഈ
വിഷയകമായി ധാരാളം ഹദീസുകള്‍ കാണാവുന്നതാണ്.
128. അബൂമസ്ഊദ്(റ) നിവേദനം:
നബി(സ) പറയുന്നത് ഞാൻ കേട്ടു:
നിങ്ങളിൽ ആരെങ്കിലും ഒരു തിന്മ കണ്ടാൽ
തന്റെ കൈകൊണ്ട് അവനത് തടഞ്ഞ് കൊള്ളട്ടെ. അതിന് കഴിഞ്ഞില്ലങ്കിൽ
തന്റെ നാവു കൊണ്ട് തടയട്ടെ. അതിന് സാധിച്ചില്ലെങ്കിൽ തന്റെ ഹൃദയം കൊണ്ട്
വെറുത്ത് കൊള്ളട്ടെ. അതാകട്ടെ, ഈമാനിന്റെ എറ്റവും
താഴ്ന്ന പടിയാണ്. (മുസ്ലിം)
129. ഇബ്നു
മസ്ഊദ് (റ) വിൽ നിന്ന്: നബി(സ)
ഊന്നിപ്പറഞ്ഞു: എനിക്ക് മുമ്പ് അല്ലാഹു നിയോഗിച്ചയച്ച ഏത് നബിക്കും തന്റെ ജനതയിൽ
ആത്മ മിത്രങ്ങളും സ്വന്തം ചര്യ പിൻപറ്റുന്നവരും
ഉണ്ടാകാതിരുന്നിട്ടില്ല. അവർക്ക് ശേഷം
പ്രവർത്തിക്കാത്തത് പറയുകയും, കൽപിക്കാത്തത്
പ്രവർത്തിക്കുകയും ചെയ്യുന്ന പിൻഗാമികൾ
ക്രമേണ അവരെ പ്രതിനിധീകരിച്ചു. അവരോട് കൈകൊണ്ട് ജിഹാദ് ചെയ്തവനാരോ, അവനത്രെ സത്യവിശ്വാസി.
വാക്കുകളിലൂടെ എതിർത്തവനും
സത്യവിശ്വാസിയാണ്. ഹൃദയം കൊണ്ട് വെറുത്തവനും സത്യവിശ്വാസി തന്നെ. പക്ഷ, അതിനപ്പുറം ഒരു കടുകിട
ഈമാൻ അവശേഷിക്കുന്നില്ല. (മുസ്ലിം)
130. ഉബാദത്ത്
ബിൻസാമിത്(റ) നിവേദനം: നബി(സ) പറയുകയുണ്ടായി:
എളുപ്പമാണെങ്കിലും, ഞെരുക്കമാണെങ്കിലും, സന്തോഷമാണെങ്കിലും, പ്രയാസമാണെങ്കിലും അർഹമായവ
തടയുകയും
അനർഹർക്ക് അത് നൽകുകയും
ചെയ്താലും ഞങ്ങൾ കേൾക്കുകയും
അനുസരിക്കുകയും ചെയ്യാമെന്ന അച്ചടക്കത്തിനുള്ള അനുസരണ പ്രതിജ്ഞ ഞങ്ങൾ
നബി(സ)യോട് ചെയ്തിരുന്നു. അല്ലാഹുവിൽ നിന്നുള്ള
വ്യക്തമായ തെളിവുളള സ ത്യനിഷേധം പ്രകടമായാലല്ലാതെ ഉത്തരവാദിത്വപ്പെട്ടവരോട് എതിര്
പ്രവർത്തിക്കാൻ
പാടില്ലെന്നും, ഏത് ഘട്ടങ്ങളിലും സത്യം മാത്രം പറയണമെന്നും, അല്ലാഹുവിന്റെ
കാര്യത്തിൽ ഒരു ആക്ഷേപകനേയും ഭയ പ്പെട രുതെന്നും ഞങ്ങൾ
ചെയ്ത കരാറിലുണ്ടായിരുന്നു. (മുത്തഫഖുൻ
അലൈഹി)
131. ഉമ്മു
സലമ(റ) വിൽ നിന്ന് നിവേദനം: നബി(സ) തറപ്പിച്ചു പറഞ്ഞു:
നിങ്ങൾക്ക് അംഗീകരിക്കാവുന്ന
ചിലകാര്യങ്ങളും അംഗീകരിക്കാനാവാത്ത മറ്റുചിലതും കൽപിക്കുന്ന
കൈകാര്യ കർത്താക്കൾ
നിങ്ങളിൽ നിയോ ഗിക്കപ്പെടുന്നതാണ്. (എന്നാൽ
ദുഷ്പ്രവർത്തികളിൽ)
വെറുപ്പ് പ്രകടിപ്പിച്ചവൻ
രക്ഷപ്രാപിച്ചവനായി. അതിനെ നിരാകരിച്ചവൻ
പാപരഹിതനുമായി. മറിച്ച് അതിൽ സംതൃപ്തി
പൂണ്ടു അനുധാവനം
ചെയ്തവൻ രക്ഷപ്പെ ടില്ല അവർ
ചോദിച്ചു: പ്രവാചകരെ, ഞങ്ങൾക്ക്
അവരോട് യുദ്ധം ചെയ്ത് കൂടെയോ? പ്രവാചകൻ
(സ) അരുളി: അവർ നമസ്കാരം നിലനിർത്തുന്നേടത്തോളം
അത് പാടുള്ളതല്ല. (മുസ്ലിം) ശക്തികൊണ്ടും സംസാരം കൊണ്ടും എതിർക്കാൻ
കഴിഞ്ഞില്ലെങ്കിലും മനസ്സ് കൊണ്ട് എതിർത്താൽ
പ്രസ്തുത കുറ്റത്തിൽ നിന്ന്
അയാൾ മോചിതനാവുന്നതും സ്വന്തം ചുമതല
നിറവേറ്റിയവനുമായി മാറും. കഴിവിനനുസരിച്ച് എതിർത്തവനും
ആ പാപത്തിൽ നിന്ന് മോചിതനായിരിക്കും. എന്നാൽ
അതൊന്നുമില്ലാതിരിക്കുകയോ, ഇഷ്ടത്തോടെ അവരെ
തുടരുകയോ ചെയ്തവർ പാപികളായിരിക്കുകയും
ചെയ്യും.
132. അബൂസഈദ്(റ)
നിവേദനം: നബി(സ) അരുളി: വഴിയരികിൽ
ഇരിക്കുന്നത് നിങ്ങൾ
സൂക്ഷിക്കുവീൻ. അപ്പോൾ
അനുചരൻമാർ
പറഞ്ഞു: ഞങ്ങൾക്ക് അതല്ലാതെ മറ്റു
സ്ഥലമില്ല; ഞങ്ങളിരുന്ന് സംസാരിക്കുന്ന സ്ഥലങ്ങളാണവ; അതിനാൽ
അത് ഞങ്ങൾക്ക് അനിവാര്യമാണ്. നബി(സ) അരുളി: അവിടെയല്ലാതെ
നിങ്ങൾക്കിരിക്കാൻ
സാധ്യമല്ലങ്കിൽ വഴിക്ക് അതിന്റെ അവകാശം
നിങ്ങൾ വിട്ട് കൊടുത്തു കൊള്ളുക. വഴിയുടെ അവകാശം എന്താണെന്ന്
അവർ ചോദിച്ചു: നബി(സ) പ്രത്യുത്തരം നൽകി:
കണ്ണിനെ നിയന്ത്രിക്കുക; ഉപദ്രവത്തെ നീക്കുക; വല്ലവനും സലാം പറഞ്ഞാൽ
സലാം മടക്കുക; നന്മ ഉപദേശിക്കുക; തിന്മ വിരോധിക്കുക.
(മുത്തഫഖുൻ അലൈഹി)
133. ഹസനുൽ
ബസരിപറയുന്നു: ആയിദ് ബിൻഅംറ്(റ)
ഉബൈദുല്ലാഹിബ്നു സിയാദ്(റ)വിന്റെ അടുക്കൽ
ചെന്നപ്പോൾ അദ്ദേഹം ഉബൈദിനെ ഇങ്ങിനെ ഉപദേശിച്ചു. കാലികളെ
ആട്ടിത്തെളിച്ച് ദ്രോഹിക്കുന്നവരാ ണ് ഏറ്റവും മോശപ്പെട്ട ഇടയന്മാർ; നീ അവരിൽപ്പെടാതെ
സൂക്ഷിച്ച് കൊള്ളണം. അപ്പോൾ ഉബൈദ്(റ)
പറയുകയുണ്ടായി: ഇരിയവിടെ, നീ സ്വഹാബികളിലെ ഉമി
പോലെയാണ്. അപ്പോൾ ആയിദ്(റ) പറയുകയു ണ്ടായി:
സ്വഹാബികൾക്കിടയിൽ
ഉമി ഉണ്ടായിരുന്നില്ല; മറിച്ച് അവർക്ക്
ശേഷം വന്നവരിലും സ്വഹാബികളല്ലാത്തവരിലുമായിരുന്നു അതുണ്ടായിരുന്നത്. (മുസ്ലിം)
134. അബീസഊദ്(റ)
പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ(സ)
പറഞ്ഞു: അക്രമിയായ ഒരു ഭരണാധികാരിയുടെ മുമ്പിൽ
സത്യം പറയുന്നതാണ് അത്യുത്തമമായ ജിഹാദ്. (തിർമിദി)
135. അബൂബക്കർ(റ)
പറയുകയുണ്ടായി: ജനങ്ങളെ നിങ്ങൾ വിശുദ്ധ
ഖുർആനിലെ ഈ ആയത്ത് പാരായണം ചെയ്യുന്നവരാണല്ലോ.
”സത്യവിശ്വാസികളെ
നിങ്ങൾ നിങ്ങളുടെ കാര്യം
ശ്രദ്ധിക്കുക. നിങ്ങൾ സൻമാർഗത്തിലായിരുന്നാൽ
വഴിപിഴിച്ചവർ നിങ്ങൾക്ക്
യാതൊരു ഉപദ്രവവും വരുത്തുകയില്ല.” മാഇദ:105
എന്നാൽ
നബി(സ) പറയുന്നതായി ഞാൻ
കേട്ടിരുന്നു: അക്രമിയെ കണ്ടിട്ട് ആളുകൾ
അവന്റെ കൈപിടിക്കുന്നില്ലെങ്കിൽ അവരെ
മുഴുവനും അല്ലാഹുവിന്റെ ശിക്ഷപിടികൂടിയേക്കാം. (അബൂദാവൂദ്, തിർമിദി, നസാഈ തുടങ്ങിയവരെല്ലാം
തരക്കേടില്ലാത്ത സനദോടുകൂടി ഉദ്ധരിച്ചത്.
=======================================
കഴിവിന്റെ
പരമാവുധി പഠിച്ച് മനസ്സിലാക്കി അല്ലാഹുവിന്റെ ദീന് അനുസരിച്ച് ജീവിക്കുകയും
മറ്റുള്ളവര്‍ക്ക് എത്തിക്കുകയും ചെയ്യുക . നന്മ കല്‍പ്പിക്കുക തിന്മ തടയുക
അള്ളാഹു
അനുഗ്രഹിക്കട്ടെ
ആമീന്‍